video
play-sharp-fill
വിജയപുരം മിനി എംസിഎഫിന്  സമീപത്ത് മാലിന്യം തള്ളുന്നത് പതിവായതോടെ അന്വേഷണം; മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി 15000 രൂപ പിഴ ഈടാക്കി; പേരും വിലാസവും ലഭിച്ചത് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തന്നെ

വിജയപുരം മിനി എംസിഎഫിന് സമീപത്ത് മാലിന്യം തള്ളുന്നത് പതിവായതോടെ അന്വേഷണം; മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി 15000 രൂപ പിഴ ഈടാക്കി; പേരും വിലാസവും ലഭിച്ചത് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തന്നെ

സ്വന്തം ലേഖിക

വടവാതൂർ: വിജയപുരം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ മിനി എംസിഎഫിന് സമീപത്തിനു മാലിന്യം തള്ളുന്നത് പതിവായതോടെ പ്രസിഡന്റ്‌, അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി 15000 രൂപ പിഴ ഈടാക്കി.

മിനി എംസിഎഫിന് സമീപം മാലിന്യം തള്ളുന്നത് സ്ഥിരമാണെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് പരിശോധന കർശനമാക്കിയത്.
പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിൽ ആറാം വാർഡിലെ എംആർഎഫ് റോഡിനു സമീപത്തെ മിനി എംസിഎഫിന് സമീപത്തു നിക്ഷേപിച്ച മാലിന്യ ശേഖരണത്തിൽ നിന്നും ആണ് സ്വകാര്യ വ്യക്തിയുടെ വിലാസമ്മടക്കം വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹരിത കർമ്മ സേനയുമായി വാതിൽ പടിശേഖരണത്തിൽ സഹകരിക്കാത്ത ആളെന്നു കൂടി തെളിഞ്ഞതോടെ ഈടാക്കിയതിൽ 5000 രൂപ ഹരിത കർമ്മ സേനക്ക് തന്നെ നൽകാൻ തീരുമാനം ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് മിനി എംസിഎഫിലും പരിസരത്തും മാലിന്യം തള്ളുന്നവർക്കെതിരെ തുടർന്നും കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ്‌ വി.ടി സോമൻകുട്ടി അറിയിച്ചു.