ആന്തരികാവയവ സാമ്പിളുകൾ മുതൽ എഫ് ഐ ആറും പൊലീസ് തൊപ്പികളും വരെ വഴിയരുകിൽ; ലഹരി ഉല്‍പന്നമടങ്ങിയ കുപ്പികള്‍;പിഴ ഒടുക്കുമ്പോള്‍ നല്‍കുന്ന രസീത് ബുക്കുകളുമടക്കം മാലിന്യത്തിനൊപ്പം റോഡരുകിൽ തള്ളി; ആലുവാ പോലീസ് കാണിച്ചത് ശുദ്ധ അസംബന്ധം
സ്വന്തം ലേഖകൻ
കളമശ്ശേരി: ശുചീകരണത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍നിന്ന് നീക്കംചെയ്ത മനുഷ്യ ആന്തരികാവയവ സാമ്പിള്‍ ഉൾപ്പെടെയുള്ള മാലിന്യം റോഡരികില്‍ തള്ളിയനിലയില്‍.
പോസ്റ്റ്മോര്‍ട്ടത്തിന്റെ ഭാഗമായി ശേഖരിക്കുന്ന അവയവ സാമ്ബിള്‍ അടങ്ങിയ കുപ്പികള്‍, പിഴ ഒടുക്കുമ്ബോള്‍ നല്‍കുന്ന രസീത് കോപ്പി, എഫ്.ഐ.ആര്‍ പകര്‍പ്പുകള്‍, ഡ്യൂട്ടിക്കിടെ പൊലീസ് ഉപയോഗിക്കുന്ന ജാക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡുകള്‍, പിടികൂടിയ പുകയില ഉല്‍പന്നശേഖരം, ലഹരി ഉല്‍പന്നമെന്ന് തോന്നിക്കുന്ന പൊടികള്‍ അടങ്ങിയ കുപ്പികള്‍, ഉപേക്ഷിക്കപ്പെട്ട പൊലീസ് തൊപ്പികള്‍, തുടങ്ങി ഒരു ലോഡോളം മാലിന്യമാണ് പാടശേഖരത്തോട് ചേര്‍ന്ന റോഡരികില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേ
ഷനില്‍നിന്ന് നീക്കിയ മാലിന്യം കളമശ്ശേരി എന്‍.എ.ഡി റോഡരികിലാണ് തള്ളിയത്.
പുലര്‍ച്ച മുതൽ മാലിന്യം റോഡരികില്‍ കാണാന്‍ തുടങ്ങിയതോടെ നാട്ടുകാരാണ് വിവരം കളമശ്ശേരി പൊലീസിലും നഗരസഭ ആരോഗ്യ വിഭാഗത്തിലും അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉറവിടം കണ്ടെത്തിയത്.
മാലിന്യം നീക്കാന്‍ കരാറെടുത്ത ആൾ തന്നെ റോഡരികില്‍ തള്ളിയതാണെന്ന് മനസ്സിലായി. കരാറുകാരനെ വിളിച്ചുവരുത്തി 10,000 രൂപ പിഴ അടപ്പിക്കുകയും മാലിന്യം തിരികെ എടുപ്പിക്കുകയും ചെയ്തു.