
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ 9.55 കോടി രൂപയുടെ പിഴ ചുമത്തിയതായി റിപ്പോർട്ട്.
ഇതിൽ 30 ലക്ഷത്തിലധികം രൂപ വാട്ട്സ്ആപ് വഴി ലഭിച്ച പരാതിയിൽ ചുമത്തിയ പിഴയാണ്. ഇങ്ങനെ പരാതി അറിയിക്കുന്നവർക്ക് പിഴ തുകയുടെ നാലിലൊന്ന് സമ്മാനമായി നൽകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് അറിയിച്ചു.
കൂടാതെ, ആളുകൾ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 9446700800 എന്ന വാട്ട്സ്ആപ് നമ്പറിലേക്ക് വ്യക്തമായ വീഡിയോ സഹിതം പരാതികൾ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group