അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണം… സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; സാധാരണയെക്കാൾ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്ന് സൂചന; കോട്ടയം ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കേരളത്തിൽ പലയിടങ്ങളിലും സാധാരണയെക്കാൾ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നാണ് പ്രവചനം.

video
play-sharp-fill

തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയായേക്കും. പാലക്കാടാണ് ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38.3 ഡിഗ്രി സെൽഷ്യസ്.

ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ കിട്ടിയേക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C വരെ താപനില ഉയരാം. ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C ഉയർന്ന താപനില റിപ്പോർട്ട് ചെയ്യാം. ഈ ജില്ലകളിൽ മഞ്ഞ അലർട്ടാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് സ്റ്റേഷനിലാണ് ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38.3 ഡിഗ്രി സെൽഷ്യസ്. ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ കിട്ടിയേക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ഇതിനൊപ്പം തന്നെ അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്നും അറിയിപ്പുണ്ട്.