ഷർട്ടിനുള്ളിൽ 14 ലക്ഷം രൂപ ഒളിപ്പിച്ച് കടത്തിയ എറണാകുളം സ്വദേശി പിടിയിൽ

Spread the love

പാലക്കാട്‌: തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ലംഘിച്ച് കേരളത്തിലേക്ക് 14.2 ലക്ഷം രൂപ കടത്തിയ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ എറണാകുളം സ്വദേശി വിനോ യെ പോലീസ് പിടികൂടി.

video
play-sharp-fill

 

കേരള- തമിഴ്നാട് അതിർത്തിയിലെ വാളയാർ ചെക്ക് പോസ്റ്റിൽ ബസ്സിനുള്ളിൽ നിന്നാണ് പിടികൂടിയത്. ഇയാളുടെ വസ്ത്രത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. കോയമ്പത്തൂരിൽ നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്നു പ്രതി എന്ന് പോലീസ് അറിയിച്ചു. ഇയാളെ ബസ്സിൽ നിന്ന് ഇറക്കി പരിശോധിച്ചപ്പോൾ ഷർട്ടിനുള്ളിലെ ലൈനിംഗിനുള്ളിൽ നിന്ന് പണക്കെട്ടുകൾ കണ്ടെത്തുകയായിരുന്നു.

 

മാതൃക പെരുമാറ്റമനുസരിച്ച് ഒരു വ്യക്തിക്ക് 50,000 രൂപ മാത്രമേ കൈവശം വയ്ക്കാൻ അനുവാദമുള്ളൂ. അതിനു മുകളിൽ കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകൾ കയ്യിൽ കരുതേണ്ടതും ആവശ്യമാണ്. ഉദ്യോഗസ്ഥർ തുക പിടിച്ചെടുത്ത് ആദായനികുതി വകുപ്പിനെ വിവരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേരളത്തിലെ ഏപ്രിൽ 26 നാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള തമിഴ്നാട് അതിർത്തിയിൽ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിൽ വോട്ടെടുപ്പ് 19ന് അവസാനിച്ചിരുന്നു. ഒന്നാംഘട്ടം തെരഞ്ഞെടുപ്പിനെ മുന്നോടിയായി രാജ്യത്ത് 4000 കോടി രൂപയുടെ കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.