വാളയാർ കേസ് ; പ്രതികളുടെ രക്ഷയ്ക്കായി രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ട്, കുരുക്കിലായി സി.പി.എം
സ്വന്തം ലേഖിക
പാലക്കാട്: വാളയാർ പീഡനക്കേസിലെ പ്രതികളുടെ രക്ഷയ്ക്കായി രാഷ്ട്രീയ ഇടപെടൽ ഉണ്ടായത് വിവാദമായതോടെ സിപിഎം പ്രതിരോധത്തിൽ ആയിരിക്കുകയാണ്. പ്രതികൾക്ക് പാർട്ടി ബന്ധമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ നേരെത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇല്ലെന്നുറപ്പിക്കുകയാണ് മന്ത്രി എ കെ ബാലൻ ഉൾപ്പെടെയുളളവർ ചെയ്തത്. വാളയാർകേസിൽ പ്രതികളെ രക്ഷപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷ യുവജന സംഘടനകൾ പാലക്കാട് എസ്പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തും.
പ്രതികളെ രക്ഷപെടാൻ അനുവദിക്കരുതെന്നാണ് പൊതുസമൂഹമൊന്നാകെ ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്. കോടതിയിൽ പ്രതികളെക്കുറിച്ച് കൃത്യമായി കാര്യങ്ങളെല്ലാം പറഞ്ഞതാണെന്ന് പെൺകുട്ടികളുടെ അമ്മപറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :