വാളയാർ പെൺകുട്ടികളുടെ വീട് ദേശീയ ബാലാവകാശ കമ്മീഷൻ ഇന്ന് സന്ദർശിക്കും
സ്വന്തം ലേഖകൻ
പാലക്കാട് : വാളയാർ കേസിൽ മരിച്ച പെൺകുട്ടികളുടെ വീട് ദേശീയ ബാലാവകാശ കമ്മീഷൻ അംഗം യശ്വത് ജയിൻ സന്ദർശിക്കും. പെൺകുട്ടികളുടെ മാതാപിതാക്കൾ വ്യാഴാഴ്ച തിരുവനന്തപുരത്തായതിനാൽ കമ്മീഷൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന വാളയാർ സന്ദർശനം വെള്ളിയാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു.
വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ കണ്ട് കമ്മീഷൻ വിവരങ്ങൾ അന്വേഷിക്കും. വ്യാഴാഴ്ച കമ്മീഷൻ പാലക്കാട് എത്തിയിരുന്നെങ്കിലും കളക്ടറും എസ്.പിയും സ്ഥലത്തില്ലാത്തതിനാൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നതിനുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ഉറപ്പുനൽകിയിരുന്നു.
അതേസമയം പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപിയുടെ 100 മണിക്കൂർ ധർണ്ണ സമരം വെള്ളിയാഴ്ചയും തുടരുകയാണ്.
ഇന്ന് പഞ്ചായത്തുകൾ തോറും ബിജെപി പ്രതിഷേധ ചിത്രരചന സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ബാലാവകാശകമ്മീഷൻ സന്ദർശിക്കുന്ന സമയത്ത് പെൺകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന ആരോപണം ബിജെപി ശക്തമാക്കിയിട്ടുണ്ട്.