video
play-sharp-fill

കാന നിർമ്മാണത്തെ തുടർന്ന് വൈറ്റിലയിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം;രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്

കാന നിർമ്മാണത്തെ തുടർന്ന് വൈറ്റിലയിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം;രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി:വൈറ്റില കുന്നറ പാർക്കിന് സമീപം കാന നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തികൾ നടക്കുന്നതിനാൽ ഞായർ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ ഏറ്റുമാനൂർ – എറണാകുളം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക്ക് പോലീസ് അറിയിച്ചു.

എറണാകുളം,പാലാരിവട്ടം ഭാഗത്തുനിന്ന് തൃപ്പൂണിത്തുറയിലേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റിലയിൽ നിന്ന് കുണ്ടന്നൂർ എത്തി ഇടത്തേക്ക് തിരിഞ്ഞ് മിനി ബൈപാസ് ജങ്ഷൻവഴി പോകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊന്നുരുന്നി അടിപ്പാത,വൈറ്റില മൊബിലിറ്റി ഹബ്ബ് എന്നിവിടങ്ങളിൽ നിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകേണ്ടവ പവർഹൗസ് ജങ്ഷനിലെത്തി വലത്തേക്ക് ബൈപാസ് വഴി കുണ്ടന്നൂരിൽ എത്തി അവിടെ നിന്ന് മരട് മിനി ബൈപാസ് ജങ്ഷൻ വഴി പോകണം.

കോട്ടയം,പിറവം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ മരട് മിനി ബൈപാസ് ജങ്ഷൻ എത്തി കുണ്ടന്നൂർ വഴി വൈറ്റില ഭാഗത്തേക്ക് പോകണം.

അമ്പലമേട്,കോലഞ്ചേരി,ചോറ്റാനിക്കര എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ പെട്ട ജങ്ഷൻ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മരട്,കുണ്ടന്നൂർ വഴി വൈറ്റില ഭാഗത്തേക്ക് പോകണം.തൈക്കൂടം സിൽവർസാൻഡ് ഐലൻണ്ട് മുതൽ പവർഹൗസ് റോഡ് വരെ ഗതാഗതം പൂർണമായി നിരോധിക്കും.