video
play-sharp-fill

വി.എസിനെ കാണാൻ പിണറായി കവടിയാറിലെ വീട്ടിലെത്തി ; ആരോഗ്യവിവരങ്ങൾ അന്വേഷിച്ചറിഞ്ഞു

വി.എസിനെ കാണാൻ പിണറായി കവടിയാറിലെ വീട്ടിലെത്തി ; ആരോഗ്യവിവരങ്ങൾ അന്വേഷിച്ചറിഞ്ഞു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഫിസിയോ തെറാപ്പി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു അദേഹം.

 

 

വ്യാഴാഴ്ച ഉച്ചയോടെ പിണറായി വിജയൻ അച്യുതാനന്ദന്റെ വീട്ടിലെത്തിയത്. അച്യുതാനന്ദന്റെ ആരോഗ്യവിവരം അന്വേഷിച്ചറിഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തോടൊപ്പം അൽപ്പസമയം ചെലവഴിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം കവടിയാറിലെ വിഎസിന്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ കണ്ടത്. പത്തുമിനിറ്റോളം പിണറായി വിജയന് വിഎസിനൊപ്പം ചെലവഴിച്ചു.

 

കൂടിക്കാഴ്ചക്ക് ശേഷം റൂമിൽ നിന്ന് ഇറങ്ങിയ പിണറായി വിജയൻ വിഎസ് ആരുൺകുമാറിനോട് വിഎസിന്റെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങിയത്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.

 

 

ആഴ്ചകൾക്ക് മുമ്പുണ്ടായ നേരിയ പക്ഷാഘാതത്തെ തുടർന്ന് വിശ്രമത്തിലാണ് വിഎസ് അച്യുതാനന്ദൻ. ഇതിന് പിന്നാലെ പൊതുപരിപാടിയിൽ നിന്നും വിട്ടുനിൽക്കുകയയിരുന്നു അദ്ദേഹം.