play-sharp-fill
വി എസിന്റെ നൂറാം പിറന്നാള്‍ ആഘോഷം; മുന്‍ പി.എ. എ.സുരേഷിന് വിലക്ക്; തന്നെ ഒഴിവാക്കിയതിന്‍റെ കാരണം അറിയില്ലെന്ന് എ.സുരേഷ്

വി എസിന്റെ നൂറാം പിറന്നാള്‍ ആഘോഷം; മുന്‍ പി.എ. എ.സുരേഷിന് വിലക്ക്; തന്നെ ഒഴിവാക്കിയതിന്‍റെ കാരണം അറിയില്ലെന്ന് എ.സുരേഷ്

 

സ്വന്തം ലേഖിക

വി എസ് അച്ചുതാനന്ദന്റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് വിഎസിന്റെ സന്തതസഹചാരിയായിരുന്ന മുൻ പി എ എ സുരേഷിന് പാര്‍ട്ടി വിലക്ക്.

ആദ്യം സുരേഷിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പിന്നീട് പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകര്‍ സുരേഷിനെ അറിയിക്കുകയായിരുന്നു. പരിപാടിക്കായി ആദ്യമിറക്കിയ പോസ്റ്ററില്‍ സുരേഷിന്റെ പേരുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് ഇറക്കിയ പോസ്റ്ററില്‍ നിന്ന് സുരേഷിന്റെ പേരൊഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിക്ക് വരേണ്ടതില്ലെന്ന് സംഘാടകര്‍ സുരേഷിനെ അറിയിക്കുകയായിരുന്നു. പാര്‍ട്ടി അനുഭാവികളുടെ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുരേഷിന്റെ പേരൊഴിവാക്കി പരിപാടിയുടെ പുതിയ പോസ്റ്റര്‍ ഇറക്കി. എന്നാൽ പിറന്നാള്‍ ആഘോഷത്തില്‍നിന്ന് ഒഴിവാക്കിയതിന്‍റെ കാരണം അറിയില്ലെന്ന് എ.സുരേഷ് പറഞ്ഞു.