video
play-sharp-fill

പൊളിറ്റിക്കൽ റിപ്പോർട്ടിംഗ് പൊളിറ്റിക്കൽ എൻറർടെയ്ൻമെൻറ് ആകരുതെന്ന് വി.എസ് അച്യുതാനന്ദൻ

പൊളിറ്റിക്കൽ റിപ്പോർട്ടിംഗ് പൊളിറ്റിക്കൽ എൻറർടെയ്ൻമെൻറ് ആകരുതെന്ന് വി.എസ് അച്യുതാനന്ദൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊളിറ്റിക്കൽ റിപ്പോർട്ടിംഗ് പൊളിറ്റിക്കൽ എൻറർടെയ്ൻമെൻറ് ആകരുതെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ഇരകൾക്കൊപ്പം നിൽക്കലാണ് മാധ്യമങ്ങളുടെ ചുമതല. എന്നാൽ ചിലപ്പോഴെങ്കിലും മാധ്യമപ്രവർത്തനം ശബ്ദകോലാഹലമായി മാറുന്നു. ജനാധിപത്യം ബലാൽക്കാരം ചെയ്യപ്പെടുമ്പോൾ മാധ്യമങ്ങൾക്ക് കൈയ്യും കെട്ടി നിൽക്കാനാകില്ലെന്നും വി.എസ് പറഞ്ഞു. സ്വദേശാഭിമാനി രാമകൃഷ്ണപിളളയെ നാടുകടത്തിയതിൻറെ 108-ാം വാർഷികത്തിന്റെ ഭാഗമായുളള അനുസ്മരണ പരിപാടി തിരുവനന്തപുരം പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഎസ്.