video
play-sharp-fill
വോട്ടര്‍ ഐഡി കാര്‍ഡ് മൊബൈല്‍ ഫോണിലൂടെ വീട്ടിലിരുന്ന് ഡൗണ്‍ലോഡ് ചെയ്യാം; ദേശീയ വോട്ടര്‍ ദിനമായ ജനുവരി 25ന് പുതിയ സേവനത്തിന് തുടക്കം കുറിച്ച് രാജ്യം

വോട്ടര്‍ ഐഡി കാര്‍ഡ് മൊബൈല്‍ ഫോണിലൂടെ വീട്ടിലിരുന്ന് ഡൗണ്‍ലോഡ് ചെയ്യാം; ദേശീയ വോട്ടര്‍ ദിനമായ ജനുവരി 25ന് പുതിയ സേവനത്തിന് തുടക്കം കുറിച്ച് രാജ്യം

സ്വന്തം ലേഖകന്‍

ഡല്‍ഹി: മൊബൈല്‍ ഫോണിലോ പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഇലക്ട്രോണിക് പതിപ്പ് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പുറത്തിറക്കി.
ദേശീയ വോട്ടര്‍ ദിനമായ ജനുവരി 25 നാണ് ഇലക്ഷന്‍ കമ്മീഷന്‍ ഇ-ഇപിഐസി (ഇലക്ട്രോണിക് ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്) പദ്ധതിയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

പദ്ധതി രണ്ട് ഘട്ടങ്ങളായാണ് ആരംഭിക്കുന്നത്. ജനുവരി 25 മുതല്‍ 31 വരെയുള്ള ആദ്യ ഘട്ടത്തില്‍, വോട്ടര്‍-ഐഡി കാര്‍ഡിനായി അപേക്ഷിക്കുകയും ഫോം -6 ല്‍ മൊബൈല്‍ നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത എല്ലാ പുതിയ വോട്ടര്‍മാര്‍ക്കും അവരുടെ മൊബൈല്‍ നമ്പറില്‍ നിന്ന് ഇ-ഇപിഐസി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. രണ്ടാം ഘട്ടം ഫെബ്രുവരി 1ന് ആരംഭിക്കും. ഇത് പൊതു വോട്ടര്‍മാര്‍ക്ക് തുറന്നു നല്‍കും. മൊബൈല്‍ നമ്പറുകള്‍ നല്‍കിയ എല്ലാവര്‍ക്കും ഇ-ഇപിഐസി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്ന് ഇസിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്ട്രല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡിന്റെ എഡിറ്റുചെയ്യാനാകാത്ത ഡിജിറ്റല്‍ പതിപ്പാണ് ഇ-ഇലക്ടര്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്. ഇത് ഡിജിറ്റല്‍ ലോക്കര്‍ പോലുള്ള സൗകര്യങ്ങളില്‍ സൂക്ഷിക്കാനും പിഡിഎഫ് ഫോര്‍മാറ്റില്‍ അച്ചടിക്കാനും കഴിയും.

ഡിജിറ്റല്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം:

https://voterportal.eci.gov.in/, അല്ലെങ്കില്‍ https://nvsp.in/Account/Loginഎന്നതിലേക്ക് ലോഗിന്‍ ചെയ്യുക
നിങ്ങള്‍ക്ക് ഒരു അക്കൗണ്ട് ഇല്ലെങ്കില്‍, നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ അല്ലെങ്കില്‍ ഇമെയില്‍ ഐഡി നല്‍കി ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
നിങ്ങള്‍ക്ക് ഇതിനകം ഒരു അക്കോണ്ട് ഉണ്ടെങ്കില്‍, ലോഗിന്‍ ചെയ്ത് ഡോണ്‍ലോഡ് ഇ-ഇപിഐസി ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
ജനുവരി 25 ന് രാവിലെ 11.14 മുതല്‍ ഡൗണ്‍ലോഡ് സൗകര്യം ലഭ്യമാകും.
മറ്റ് തിരിച്ചറിയല്‍ രേഖകളായ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഇതിനകം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭ്യമാണ്. ഇതാദ്യമായാണ് സര്‍ക്കാര്‍ ഡിജിറ്റല്‍ ഫോര്‍മാറ്റുകളില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നത്.

 

Tags :