മുടവൻമുഗളിലെ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി മോഹൻലാൽ;`ദിസ് ഈസ് മൈ മെസേജ്’; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ

Spread the love

തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി നടൻ മോഹൻലാലും. നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്.

video
play-sharp-fill

`ദിസ് ഈസ് മൈ മെസേജ്’ എന്നായിരുന്നു മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടിയുള്ള നടൻ്റെ പ്രതികരണം. വോട്ട് ചെയ്തതിൻ്റെ ചിത്രം മോഹൻലാൽ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ മോഹൻലാൽ പോളിങ് ബൂത്തിൽ എത്തിയിരുന്നു. ക്യൂ നിന്ന് തന്നെയാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹൻലാലിനെ കൂടാതെ മറ്റ് പല സെലിബ്രിറ്റികളും പ്രമുഖരും വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. ​ഗുരുവായൂരിർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137 നമ്പർ ബൂത്തിലെത്തി സുരേഷ്​ഗോപി വോട്ട് ചെയ്തു.

കളമശ്ശേരി അംബേദ്കർ തൊഴിൽ പരിശീലന കേന്ദ്രം ബൂത്ത് നമ്പർ 190ൽ സിനിമ താരം അജു വർഗീസ് വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. തേവര സർക്കാർ ഫിഷറീസ് സ്കൂളിൽ നടൻ പ്രിഥ്വിരാജും ഭാര്യ സുപ്രിയയും വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്.