
സ്വന്തം ലേഖകൻ
കോട്ടയം : തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുന്നു. പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടന്ന 17 കേന്ദ്രങ്ങളില്തന്നെയാണ് ഡിസംബര്‍ 16ന് രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ നടക്കുക. ഇവയ്ക്കു പുറമെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനുള്ള ക്രമീകരണം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെയും കോട്ടയം മുനിസിപ്പാലിറ്റിയിലും സന്ദര്‍ശനം നടത്തിയ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന ക്രമീകരണങ്ങള്‍ വിലയിരുത്തി.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലോക്ക് തലം
1. വൈക്കം ബ്ലോക്ക്- വൈക്കം ഗവണ്മെന്റ് ഗേള്‍സ് എച്ച്. എസ്.എസ്
2. കടുത്തുരുത്തി ബ്ലോക്ക്- കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് എച്ച്. എസ്.എസ്
3. ഏറ്റുമാനൂര്‍ ബ്ലോക്ക്- അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്. എസ്
4. ഉഴവൂര്‍ ബ്ലോക്ക് -കുറവിലങ്ങാട് ദേവമാതാ കോളേജ്
5. ളാലം ബ്ലോക്ക്- പാലാ കാര്‍മല്‍ പബ്ലിക് സ്കൂള്‍ ആന്റ് ജൂനിയര്‍ കോളേജ്
6. ഈരാറ്റുപേട്ട ബ്ലോക്ക്- അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഓഡിറ്റോറിയം
7. പാമ്പാടി ബ്ലോക്ക്- വെള്ളൂര്‍ ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂള്‍
8. മാടപ്പള്ളി ബ്ലോക്ക്- ചങ്ങനാശേരി എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
9. വാഴൂര്‍ ബ്ലോക്ക്-നെടുംകുന്നം ബൈ സെന്റിനറി മെമ്മോറിയല്‍ പാസ്റ്ററല്‍ സെന്റര്‍
10. കാഞ്ഞിരപ്പള്ളി ബ്ലോക്ക്- കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് എച്ച്. എസ്.എസ്
11. പള്ളം ബ്ലോക്ക്-മണര്‍കാട് ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വെന്റ് എച്ച്. എസ്
മുനിസിപ്പാലിറ്റികള്‍
12. മുനിസിപ്പല്‍ ഹാള്‍ ചങ്ങനാശേരി
13. മുനിസിപ്പല്‍ ഹാള്‍ കോട്ടയം
14.മുനിസിപ്പല്‍ ഹാള്‍ വൈക്കം
15. മുനിസിപ്പല്‍ ഹാള്‍ പാലാ
16. ഏറ്റുമാനൂര്‍ എസ്.എഫ്.എസ് പബ്ലിക് സ്കൂള്‍ ആന്റ് ജൂണിയര്‍ കോളേജ്
17. അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഗോള്‍ഡന്‍ ജൂബിലി ഹാള്‍
ജില്ലാ പഞ്ചായത്തിലെ തപാല്‍ വോട്ടുകള്‍ ജില്ലാ പഞ്ചായത്ത് ഹാളിലാണ് എണ്ണുക.







