
തൃശൂർ: സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ ശബ്ദരേഖ ചോർച്ചയില്‍ തൃശൂർ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദിനെതിരെ പാർട്ടി നടപടിയെടുത്തേക്കും.
വിഷയത്തില്‍ വിശദീകരണം നല്‍കാൻ മൂന്ന് ദിവസത്തെ സാവകാശം നല്‍കും. മറുപടി തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം.
സിപിഎം നേതാക്കള്‍ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദരേഖയിലെ വെളിപ്പെടുത്തല്‍. ശബ്ദരേഖയിലെ പരാമർശത്തില്‍ നേതാക്കള്‍ക്ക് അമർഷമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സാമ്ബത്തികമായി ലെവല്‍ മാറുമെന്നാണ് ശരത് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. സിപിഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്നും ശരത് പറയുന്നു.