സ്വന്തം ലേഖകൻ
കോവളം : വൃൃദ്ധയായ മാതാവിനെ പുറത്താക്കി അദ്ധ്യാപകനായ മകൻ വീട് പൂട്ടി സ്ഥലം വിട്ടു. മകൻ വീട് പൂട്ടി സ്ഥലം വിട്ടതോടെ പെരുവഴിയിലായ മാതാവ് കഴിഞ്ഞു കൂടുന്നത് വീട്ടു വരാന്തയിലാണ്.
സംഭവത്തിൽ മാതാവ് നൽകിയ പരാതിയിൽ മകനെതിരെ കേസെടുത്തതായി വിഴിഞ്ഞം പോലീസ്പറഞ്ഞു.വിഴിഞ്ഞം ഉച്ചക്കട പുലി വിളയിൽ ആർ.സി ഭവനിൽ ചന്ദ്രികയാണ് വീട് പൂട്ടി പുറത്താക്കിയ
മകനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചന്ദ്രികക്ക് മൂന്ന് മക്കളാണ് ഉള്ളത് ഇതിൽ മകൾ വിവാഹിതയായതിനെ തുടർന്ന് ദൂര സ്ഥലത്താണ് താമസം.ഭർത്താവ് മരിച്ചശേഷം ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകനായ മകനോടൊപ്പമായിരുന്നു ചന്ദ്രിക വീട്ടിൽ താമസിച്ച് വരികെയായിരുന്നു.
ഭർത്താവിന്റെ മരണശേഷം ചന്ദ്രിക 40 സെന്റ് ഭൂമിയും അതിലുള്ള ഇരുനില കെട്ടിടവും ഇളയ മകന് ഇഷ്ടദാനമായി നൽകിയതോടെയാണ് സ്ഥിതി വഷളാവുന്നത്. അധ്യാപകനായ മകൻ ഈ വസ്തുവും വീടും ഭാര്യയുടെ പേരിൽ വിലയാധാരം ചെയ്തശേഷം മാതാവിനെ വീട്ടിൽ നിന്നും പുറത്താക്കി വീടുപൂട്ടി സ്ഥലം വിടുകയായിരുന്നു.
ഒറ്റയ്ക്കായ വൃദ്ധ മാതാവ് ഇരുനിലവീടിന്റെ സിറ്റ് ഔട്ടിലാണ് കിടക്കുന്നത്.വല്ലപ്പോഴും കാർഷെഡിൽ വച്ച് കഞ്ഞി ഉണ്ടാക്കും.ആരും ആശ്രയ മില്ലാതെ വീടിന്റെ വരാന്തയിൽ ഒറ്റക്ക് കഴിയാൻ ഭയമാണന്നും മറ്റ് മാർഗമില്ലാത്തതുകാരണമാണ് ഇവിടെ കഴിയുന്നതെന്നുമാണ് ഇവർ പറയുന്നത്.
സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.