video
play-sharp-fill
എല്ലാവരും ഹാപ്പിയാണ്, നീ കൂടെ വന്നാൽ നമ്മുക്ക് അടിച്ചു പൊളിക്കാം ; അളിയാ നീ എത്രയും പെട്ടെന്ന് ഇവിടേക്ക് വരണം : വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് സുഹൃത്തിനെ ക്ഷണിച്ച് തടവുപുള്ളി

എല്ലാവരും ഹാപ്പിയാണ്, നീ കൂടെ വന്നാൽ നമ്മുക്ക് അടിച്ചു പൊളിക്കാം ; അളിയാ നീ എത്രയും പെട്ടെന്ന് ഇവിടേക്ക് വരണം : വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് സുഹൃത്തിനെ ക്ഷണിച്ച് തടവുപുള്ളി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എല്ലാവഅരുടം ഇവിടെ ഹാപ്പിയാണ്. നീ കൂടെ വന്നാൽ നമ്മുക്ക് ഇവവിടെ അടിച്ചു പൊളിയ്ക്കാം. അളിയാ നീ എത്രയും പെട്ടെന്ന് ഇവിടേക്ക് വരണം. അടിപൊളിയാണ്. ഫൈവ് സ്റ്റാർ ഹോട്ടലിനേക്കാൾ മുടിഞ്ഞ സൗകര്യമാ ഇവിടെ. അതി സുരക്ഷയെന്നൊക്കെ കേട്ടപ്പോ ആദ്യം ഞെട്ടിയെങ്കിലും സ്വർഗമാ ബ്രോ സ്വർഗം. വിലകൂടിയ ടൈലുകൾ പതിച്ച അറ്റാച്ച്ഡ് മുറികൾ. ആഹാരം കഴിക്കാൻ ഡൈനിംഗ് ടേബിളുകൾ, വാഷ് ബേസിൻ. കഴിക്കാനോ പ്രാഥമിക കൃത്യങ്ങൾക്കോ ക്യൂനിൽക്കേണ്ട. ഉറങ്ങാൻ കട്ടിൽ. വീട്ടിൽപോലുമില്ലാത്ത എല്ലാ സൗകര്യങ്ങളുമുണ്ട്. പുലർച്ചെ യോഗ, വൈകുന്നേരം കായിക പരിശീലനം. ഫുട്‌ബോളുൾപ്പെടെ കളികൾ. വിശാലമായ ലൈബ്രറി. അവിടത്തെപ്പോലെ ആരുടെയും ക്രോസും മുറയുമൊന്നുമില്ല. റൂമെല്ലാം കാലി.

നാട്ടിലുള്ള സുഹൃത്തിന് ഗൾഫിലെ ചങ്ക് അയച്ച കത്താണിതെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ സുഹൃത്തിനെ വിയ്യൂരിലെ അതി സുരക്ഷാ ജയിലിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു തടവുപുള്ളി എഴുതിയ കത്താണിത്. അങ്ങനെ തടവുകാർക്കിടയിൽവൈറലായിരിക്കുകയാണ് വിയ്യൂർ ജയിൽ. സുരക്ഷ ഇത്തരി കടുകട്ടിയാണെങ്കിലും ഉള്ളിലെ സ്വാതന്ത്ര്യമാണ് തടവുകാരെ അവിടം പ്രിയപ്പെട്ടതാക്കുന്നത്. അതിനാലാണ് വിയ്യൂരിൽ എത്തപ്പെട്ടവർ മറ്റ് ജയിലുകളിൽ കഴിയുന്നവരെകൂടി അങ്ങോട്ട് ക്ഷണിക്കുന്നതും. ഈ കത്തും അത്തരത്തിലൊന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിയ്യൂർ അതിസുരക്ഷാ ജയിൽ ഓപ്പൺ ചെയ്തശേഷം അവിടത്തെ സൗകര്യങ്ങളും സ്വാതന്ത്ര്യവും വിവരിച്ച് തടവുകാരായ നിരവധി പേരാണ് കണ്ണൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിലെ അടുപ്പക്കാർക്ക് കത്ത് അയയ്ക്കുന്നത്. എന്നാൽ ജയിലിലെ തടവുകാർക്കുള്ള കത്തുകൾ ജയിൽ ഉദ്യോഗസ്ഥർ പൊട്ടിച്ച് വായിച്ച് നോക്കിയശേഷമേ നൽകാറുളളൂ. അതുകൊണ്ട് തന്നെ വിയ്യൂരിലെ അതിസുരക്ഷാ ജയിയിലേക്ക് ക്ഷണം ലഭിച്ച വിവരം തടവുപുള്ളികൾ അറിയാറില്ലെന്ന് മാത്രം

സുരക്ഷയിൽ മാത്രമല്ല സൗകര്യങ്ങളിലും വിയ്യൂർ ജയിൽ മുൻപന്തിയിലാണ്. വിദേശങ്ങളിലേതുപോലെ വിശാലമായ സെൽമുറികളിൽ സൗകര്യങ്ങളുടെ ധാരാളിത്തം. വൃത്തിയും വെടിപ്പും. മതിയായ വെളിച്ചവും വായുസഞ്ചാരവുമുള്ള മുറികൾ. സദാ തുറന്ന് വിട്ടിരിക്കുന്നതിനാൽ ജയിലെന്ന ഫീലിംഗില്ല. തൊഴിൽ നിർബന്ധമില്ല. വേണമെങ്കിൽ മാത്രം ജോലി ചെയ്യാം.

എൻ.ഐ.എ കേസുകളിൽപ്പെട്ടവരെയും കുഴപ്പക്കാരെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയുമൊക്കെയാണ് വിയ്യൂരിലെ അതി സുരക്ഷാ ജയിലേക്ക് മാറ്റുന്നത്. അല്ലാതെ സാധാ തടവുകാർക്ക് അവിടേക്ക് പ്രവേശനമില്ല. ആലുവ കൂട്ടക്കൊലക്കേസിലെ ആന്റണി, റിപ്പർ ജയാനന്ദൻ, ആട് ആന്റണി തുടങ്ങി 19 വധശിക്ഷക്കാരും കണ്ടക്ടർ കൊലപാതക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഡിവൈ.എസ്.പി ഷാജിയുൾപ്പെടെ രണ്ട് ഡസനിലധികം ജീവപര്യന്തക്കാരും ഇപ്പോൾ വിയ്യൂരിലാണ്.