വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരായ ​ഗുണ്ടാ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് ബ്ലോക്കുകളില്‍ കഴിയുന്ന തടവുകാരായ ഗുണ്ടാനേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ കോടതിയില്‍ ഹാജരാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഘര്‍ഷം.

നിരവധി കേസുകളില്‍ പ്രതിയും ഗുണ്ടാനേതാവുമായ തീക്കാറ്റ് സാജന്‍ എന്ന് വിളിക്കുന്ന സാജന്റെ നേതൃത്വത്തിലാണ് രണ്ടു കൈകളും ഇല്ലാത്ത കടവി രഞ്ജിത്തിനെയും ഒപ്പമുള്ളവരെയും ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ദിവസങ്ങളായി കടവിയും സാജനും തമ്മില്‍ വൈരാഗ്യം നിലനില്‍ക്കുന്നുണ്ട്. പരിഹസിക്കുന്നുവെന്നതിന്റെ പേരില്‍ ഇടയ്ക്ക് ഇരുവരും കൊമ്ബ് കോര്‍ക്കുകയും ചെയ്തിരുന്നു. സാജന്‍ കൈയിലിരുന്ന സ്പൂണ്‍ ഉപയോഗിച്ച്‌ കടവിയെ ആക്രമിച്ചു. കൈകളില്ലാത്ത കടവിക്ക് തടഞ്ഞുനില്‍ക്കാനായില്ല. ചെവിക്ക് പിറകില്‍ പരിക്കേറ്റ കടവി രഞ്ജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സയ്ക്ക് ശേഷം ജയിലിലെത്തിച്ചു. സംഭവത്തിൽ വിയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.