ഭാര്യയുമായി ബൈക്കിൽ യാത്ര ചെയ്യവേ മാസ്‌ക് ധരിച്ചില്ല ; നടൻ വിവേക് ഒബ്രോയിക്കെതിരെ പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ
ന്യൂഡൽഹി : വാലൻന്റൈൻസ് ദിനത്തിൽ ബൈക്കിൽ യാത്ര ചെയ്യവേ മാസ്‌ക് ധരിക്കാതിരുന്ന നടൻ വിവേക് ഒബ്രോയിക്കതിരെ പൊലീസ് കേസെടുത്തു. ഭാര്യ പ്രിയങ്കക്കൊപ്പം വിവേക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.
കോവിഡിനിടയിൽ മാസ്‌കും ഹെൽമറ്റും ധരിക്കാതെയാണ് വിവേക് ഒബ്രോയ് ബൈക്ക് ഓടിച്ചിരുന്നത്. ഭാര്യയ്‌ക്കൊപ്പമുള്ള ബൈക്ക് യാത്രയുടെ ദൃശ്യങ്ങൾ നടൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അത് റിട്വീറ്റ് ചെയ്ത സാമൂഹ്യ പ്രവർത്തകൻ, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെയും മുംബൈ പൊലീസിനെയും ടാഗ് ചെയ്യുകയായിരുന്നു. നടനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്വീറ്റ് ടാഗ് ചെയ്തത്.
മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷനിലാണ് വിവേക് ഒബ്രോയിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 188, ഐപിസി 269, കോവിഡ് മുൻകരുതൽ 2020, മോട്ടോർ വെഹിക്കിൾസ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. ഇതിന് പുറമെ ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയും ചുമത്തി.