വിഷുത്തലേന്ന് വിളിക്കാതെ വീട്ടിൽ മൂർഖൻ വിരുന്നെത്തി: മൂലവട്ടം മുപ്പായിക്കാട്ടെ വീട്ടിന്റെ അടുക്കളയിലെത്തിയ മൂർഖനെ വനം വകുപ്പുകാർ വന്ന് കുപ്പിയിലാക്കി; മൂർഖനെ കുപ്പിയിലിറക്കുന്ന അപൂർവ വീഡിയോ ഇവിടെ കാണാം

വിഷുത്തലേന്ന് വിളിക്കാതെ വീട്ടിൽ മൂർഖൻ വിരുന്നെത്തി: മൂലവട്ടം മുപ്പായിക്കാട്ടെ വീട്ടിന്റെ അടുക്കളയിലെത്തിയ മൂർഖനെ വനം വകുപ്പുകാർ വന്ന് കുപ്പിയിലാക്കി; മൂർഖനെ കുപ്പിയിലിറക്കുന്ന അപൂർവ വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: വിഷുത്തലേന്ന് വീടിന്റെ അടുക്കളയിൽ വിളിക്കാതെ വിരുന്നെത്തിയ മൂർഖനെ വനം വകുപ്പ് അധികൃതർ കുപ്പിയിലാക്കി. മുപ്പായിക്കാട് പാലിത്രയിൽ പ്രദീപിന്റെ വീട്ടിന്റെ അടുക്കളയിൽ കയറിയ മൂർഖനെയാണ് ഒരു മണിക്കൂറോളം പരിശ്രമിച്ച് വനം വകുപ്പ് അധികൃതർ പിടികൂടി കുപ്പിയിലിറക്കിയത്.

തിങ്കളാഴ്ച വൈകിട്ട് ഒൻപതരയോടെയായിരുന്നു സംഭവം. വീട്ടുകാർ ഭക്ഷണം കഴിക്കാനായി അടുക്കളയിൽ കയറിയതോടെയാണ് ഇവിടെ തണുപ്പ് പറ്റി ചുരുണ്ടുകൂടി കിടക്കുന്ന മൂർഖനെ കണ്ടത്. സ്ത്രീകൾ അടക്കമുള്ളവർ മൂർഖനെ കണ്ട് ഭയന്നു വിറച്ചു. തുടർന്നു ഇവർ ബഹളം വച്ചതോടെ പ്രദേശത്തെ നാട്ടുകാർ ഓടിയെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരാണ് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. പാറമ്പുഴ റേഞ്ച് ഓഫിസിൽ നിന്നും ഇവിടെ എത്തിയ രണ്ടു ജീവനക്കാർ ചേർന്നു അരമണിക്കൂറോളം പരിശ്രമിച്ച ശേഷം മൂർഖനെ പിടികൂടി കുപ്പിയിലാക്കി. ഇതോടെയാണ് പ്രദേശത്തെ ഭീതി അകന്നത്. പിടികൂടിയ ശേഷം നടത്തിയ പരിശോധനയിൽ ഒൻപത് വയസുള്ള ആൺ മൂർഖനാണ് വീടിനുള്ളിൽ കയറിയത് എന്നു കണ്ടെത്തി.

ചൂട് കൂടിയതോടെ തണുപ്പ് തേടിയാണ് പാമ്പുകൾ വീടിനുള്ളിലേയ്ക്കു കയറുന്നത്. തണുപ്പ് ലഭിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ എല്ലാം വേനലിൽ പാമ്പ് കയറിയിരിക്കാനിടയുണ്ട്. ഈ സാഹചര്യത്തിൽ വീടിനുള്ളിലും പുറത്തും അതീവ ജാഗ്രതയിൽ വേണം നടക്കാനെന്നും വനം വകുപ്പ് അധികൃതർ നിർദേശിക്കുന്നു. വീടിനുള്ളിലേയ്ക്കു പുറത്തു നിന്നും പാമ്പു കയറാൻ സാധ്യതയുള്ള പൊത്തുകൾ അടയ്ക്കണമെന്നും ഇവർ പറയുന്നു.

വീഡിയോ ഇവിടെ കാണാം