video
play-sharp-fill

നടന്‍ ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു വിവാഹിതനായി; വധു നയന

നടന്‍ ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു വിവാഹിതനായി; വധു നയന

Spread the love

സ്വന്തം ലേഖകൻ

നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായി. നയനയാണ് വധു. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം. കമ്പ്യൂട്ടർ എഞ്ചിനീയർമാരാണ് വിഷ്ണുവും നയനയും.

ബിടെക്ക് പഠനം ഒരുമിച്ചായിരുന്നു. അന്നത്തെ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ബിടെക്കിന് ശേഷം വിഷ്ണു യുകെയിൽ നിന്ന് മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരീഷ് പേരടിയുടേയും ബിന്ദുവിന്റേയും മൂത്ത മകനാണ് വിഷ്ണു. വൈദി എന്നു പേരുള്ള മറ്റൊരു മകൻ കൂടി ഇരുവർക്കുമുണ്ട്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു വിഷ്ണുവിന്റേയും നയനയുടേയും വിവാഹ നിശ്ചയം.

കോഴിക്കോട്‌ ചാലപ്പുറം സ്വദേശിയായ ഹരീഷ് നാടകരംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. ആകാശവാണിയിൽ നാടക ആർട്ടിസ്‌റ്റായും ഹരീഷ് പ്രവർത്തിച്ചിരുന്നു. ഇരുനൂറോളം ടെലിവിഷൻ പരമ്പരകളിലും ഹരീഷ് അഭിനയിച്ചിട്ടുണ്ട്. സിബി മലയിലിന്റെ ‘ആയിരത്തിലൊരുവൻ’ എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘ലെഫ്‌റ്റ് റൈറ്റ്‌ ലെഫ്‌റ്റ്’ എന്ന സിനിമയിലെ കൈതേരി സഹദേവൻ ഹരീഷ് പേരാടിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്ത കഥാപാത്രങ്ങളിൽ ഒന്നാണ്.

Tags :