
മേപ്പടിയാന്‍ സംവിധായകൻ വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു; വധു ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ മകൾ..! ആശംസകളുമായി ഉണ്ണി മുകുന്ദൻ
സ്വന്തം ലേഖകൻ
മേപ്പടിയാന്‍ സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു. സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയാണ് അഭിരാമി.
എ എന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂർ വെച്ചാണ് വിവാഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷ്ണുവിന്റെ ആദ്യ ചിത്രമായിരുന്നു ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍. ചിത്രത്തിന്റെ തിരക്കഥയും വിഷ്ണുവിന്റേതായിരുന്നു. ഉണ്ണി മുകുന്ദന്‍ ഫിലിംസാണ് മേപ്പടിയാന്‍ നിര്‍മ്മിച്ചത്. സൈജു കുറുപ്പ്, അജു വര്‍ഗീസ്, അഞ്ജു കുര്യന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2020 അവസാനത്തോടെ ഈരാറ്റുപേട്ടയിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.
Third Eye News Live
0
Tags :