video
play-sharp-fill

വിദേശ പഠനം വാ​ഗ്ദാനം ചെയ്ത് 10 ലക്ഷത്തിലധികം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന ട്രാവൽസ് ഉടമയായ യുവതി അറസ്റ്റിൽ; യുവതി വിവിധ സ്റ്റേഷനുകളിൽ സമാന കേസുകളിലും പ്രതിയെന്ന് പോലീസ്

വിദേശ പഠനം വാ​ഗ്ദാനം ചെയ്ത് 10 ലക്ഷത്തിലധികം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന ട്രാവൽസ് ഉടമയായ യുവതി അറസ്റ്റിൽ; യുവതി വിവിധ സ്റ്റേഷനുകളിൽ സമാന കേസുകളിലും പ്രതിയെന്ന് പോലീസ്

Spread the love

പത്തനംതിട്ട: വിദേശ പഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ട്രാവൽസ് ഉടമയായ യുവതി അറസ്റ്റിൽ.

പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ചുനക്കര സ്വദേശിയുടെ മകൾക്ക് വിദേശ പഠനത്തിന് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. യുവതി വർഷങ്ങളായി തിരുവല്ലയിൽ ഒലീവിയ ടൂർസ് എൻഡ് ട്രാവൽസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു.

യുവതി താമസിച്ചിരുന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടിൽ വച്ച് 2022 ഏപ്രിൽ 14 ന് ആദ്യം നാലര ലക്ഷം രൂപ വാങ്ങി. തുടർന്നു പലപ്പോഴായി കൂടുതൽ തുക കൈക്കലാക്കി. 10,40,288 രൂപ നൽകിയിട്ടും വിസ നൽകിയില്ല. പിന്നീട് പണം തിരികെ നൽകാതെ മുങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പിനുശേഷം പല സ്ഥലങ്ങളിലും വാടക വീടുകളിലായിരുന്നു രാജിയുടെ താമസം. ഒടുവിൽ പൊലീസ് പിടിയിലായി. സമാന രീതിയിലുള്ള നാല് കേസുകളിലും ഇവർ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ഇവർക്കെതിരേ റാന്നി, വർക്കല, കഴക്കൂട്ടം സ്റ്റേഷനുകളിലായി സമാനമായ കേസുകള്‍ ഉള്ളതായി പോലീസ് അറിയിച്ചു. തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദിന്‍റെ നേതൃത്വത്തില്‍ സി.ഐ ബി.കെ സുനില്‍ കൃഷ്ണൻ, എസ്.ഐ മുഹമ്മദ് സാലി, സീനിയർ സി.പി.ഒ എ. നാദിർഷാ, സി.പി.ഒമാരായ മനോജ്, അഭിലാഷ്, പാർവ്വതി കൃഷ്ണൻ എന്നിവരാണ് അറസ്റ്റ് ചെയ്തത്.