ജോലിക്കെത്താത്ത സർക്കാർ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ നീക്കം ; രൂപരേഖ തയ്യാറാക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി, ജോലിക്കെത്താത്ത സർക്കാർ ജീവനക്കാരെയും അധ്യാപകരെയും പ്രതിരോധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ നീക്കവുമായി സംസ്ഥാന സർക്കാർ.
ജോലിക്കെത്താത്ത 50 ശതമാനം സർക്കാർ ജീവനക്കാരെയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സർക്കാർ ആലോചിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് നിർദേശം മുന്നോട്ടുവെച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആളുകളെ ആവശ്യമുള്ളതിനാൽ ജോലിക്കെത്താത്തവരെ വിനിയോഗിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിളിച്ച വകുപ്പു സെക്രട്ടറിമാരുടെ ആലോചനയായിരിക്കുന്നത്.
വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ എങ്ങനെ വിനിയോഗിക്കാം എന്നതിന് രൂപരേഖ തയ്യാറാക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.