video
play-sharp-fill

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇനി തലസ്ഥാന നഗരിയിലും ; ജൂണിൽ പ്രവർത്തനം ആരംഭിക്കും

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇനി തലസ്ഥാന നഗരിയിലും ; ജൂണിൽ പ്രവർത്തനം ആരംഭിക്കും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തലസ്ഥാനത്ത് സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ പ്രവർത്തനം ജൂണിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.ലബോറട്ടറികളിലേക്കുള്ള ശാസ്ത്രജ്ഞന്മാരുടെ നിയമനവും,യന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയും സ്ഥാപിക്കലും മാർച്ച്, ഏപ്രിൽ മാസങ്ങളോടെ പൂർത്തിയാകും.

വൈറസ് വഴിയുള്ള രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉന്നത ഗവേഷണത്തിനുവേണ്ടിയാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നത്.രണ്ടു ഘട്ടമായാണ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ പ്രവർത്തനം വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനുവേണ്ടി 25,000 ചതുരശ്ര അടിയുള്ള പ്രീ-ഫാബ്രിക്കേഷൻ കെട്ടിടം സജ്ജമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ആർ.കെ. സിങ്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ, ഡോ. എം.വി. പിള്ള, വ്യവസായ ഡയറക്ടർ കെ.ബിജു, ശാസ്ത്ര – സാങ്കേതിക-പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് പ്രൊ. കെ.പി. സുധീർ, മെമ്പർ സെക്രട്ടറി ഡോ. എസ്. പ്രദീപ്കുമാർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ തുടങ്ങിയവർ പങ്കെടുത്തു.