video
play-sharp-fill

ഭർത്താവിന് മുൻകാമുകിയെ വിവാഹം കഴിപ്പിച്ചുകൊടുത്ത് ഭാര്യ; ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിവാഹത്തിന് നേതൃത്വം നൽകിയത് ആദ്യഭാര്യ; മൂവരും ഒരുമിച്ച് ജീവിക്കുമെന്നും പ്രഖ്യാപനം

ഭർത്താവിന് മുൻകാമുകിയെ വിവാഹം കഴിപ്പിച്ചുകൊടുത്ത് ഭാര്യ; ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിവാഹത്തിന് നേതൃത്വം നൽകിയത് ആദ്യഭാര്യ; മൂവരും ഒരുമിച്ച് ജീവിക്കുമെന്നും പ്രഖ്യാപനം

Spread the love

സ്വന്തം ലേഖകൻ

തിരുപ്പതി: ഭർത്താവിന് മുൻകാമുകിയെ വിവാഹം കഴിപ്പിച്ചുകൊടുത്ത് ഭാര്യ.. ! തിരുപ്പതിയിലെ ഡാക്കിലി മണ്ഡലിലാണ് സംഭവം. അംബേദ്കർ സ്വദേശിയായ കല്ല്യാണും മുൻകാമുകി നിത്യശ്രീയും തമ്മിലുള്ള വിവാഹത്തിനാണ് ഭാര്യ വിമല മുൻകൈയെടുത്തത്.

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ വിമൽ രണ്ട് വർഷം മുൻപാണ് വിമലയെ വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ ജീവിതം തുടരുന്നതിനിടെയാണ് വിശാഖപട്ടണത്തുനിന്നുള്ള നിത്യശ്രീ എന്ന മറ്റൊരു യുവതി വിമലയെ തേടിയെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താനും വിമലയുടെ ഭർത്താവ് കല്ല്യാണും തമ്മിൽ ഏറെ വർഷത്തെ പ്രണയബന്ധമുണ്ടായിരുന്നുവെന്നും ചില കാരണങ്ങളാൽ പിരിയേണ്ടിവന്നെന്നും നിത്യശ്രീ വിമലയെ അറിയിച്ചു. കല്ല്യാൺ ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ നിത്യശ്രീ അദ്ദേഹത്തെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്നും അഭ്യർഥിച്ചതോടെയാണ് മുൻകാമുകിയും ഭർത്താവും തമ്മിലുള്ള വിവാഹത്തിന് ഭാര്യ തന്നെ മുൻകൈയെടുത്തത്.

സമീപത്തെ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിമലതന്നെ വിവാഹത്തിന് നേതൃത്വം നൽകി. മൂവരും ഒരുമിച്ച് ജീവിക്കുമെന്നാണ് വിമല പറയുന്നത്.