
മകന്റെ കൗമാര പ്രണയം അച്ഛന് നൽകിയത് ഒരു മകളെ : മകൻ ഉപേക്ഷിച്ച കാമുകിയെ മകളായി കണ്ട് കൈ പിടിച്ച് നൽകി അച്ഛൻ: ചരിത്ര മുഹർത്തതിന് സാക്ഷിയായി തിരുനക്കര മഹാദേവൻ
സ്വന്തംലേഖകൻ
കോട്ടയം : മകൻ ഉപേക്ഷിച്ച കാമുകിയെ മകളായി ചേർത്ത് പിടിച്ചു വിവാഹം നടത്തി കൊടുത്ത അച്ഛന് കയ്യടിച്ചു സോഷ്യൽ മീഡിയ.
കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയാണ് മകൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി മകനുള്ള സ്വത്തുക്കൾ കാമുകിക് എഴുതി നൽകി അച്ഛന്റെ സ്ഥാനത്തു നിന്ന് അവളെ കൈപിടിച്ചു നൽകിയത്. കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഇന്ന് രാവിലെ ആയിരുന്നു അപൂർവ വിവാഹം നടന്നത്.
6 വർഷം മുൻപ് ഷാജിയുടെ മകൻ പ്ലസ് ടുന് പഠിക്കുന്ന സമയം സഹപാഠിയായ പെൺകുട്ടിയെ പ്രണയിച്ചു നാട് വിട്ടു. പെണ്ണിന്റെ കുടുംബക്കാർ പോലീസിൽ പരാതി കൊടുത്തത്തോടെ രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി.
സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പെണ്ണിൻെറ വീട്ടുകാർ എതിർത്തതോടെ ചെറുക്കന്റെ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂർത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്നു ഉറപ്പു നൽകി.
മകനെ ഹോസ്റ്റലിൽ നിർത്തി തുടർന്ന് പഠിക്കാനയച്ചു. പെൺകുട്ടിയെ സ്വന്തം വീട്ടിലും നിർത്തി. എന്നാൽ ഇതിനിടയിൽ മകൻ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായി. ഇതറിഞ്ഞ ചെറുക്കന്റെ അച്ഛൻ അവനെ തന്റെ കൂടെ ഗൾഫിൽ ജോലി സ്ഥലത്തേക്ക് കൊണ്ട്പോയി. എന്നാൽ കഴിഞ്ഞ അവധിക്കു നാട്ടിലെത്തിയ മകൻ മറ്റൊരു പെൺകുട്ടി യെ വിവാഹം ചെയ്തു. ഇതറിഞ്ഞ പിതാവ് മകനെ ഉപേക്ഷിക്കുകയും അവനായി കരുതിയ സ്വത്തുക്കൾ സ്നേഹിച്ച് കാത്തിരുന്ന പെൺകുട്ടിയുടെ പേരിലെഴുതുകയും ചെയ്തു.
കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ്. ഇന്ന് രാവിലെ 10 ,30 നു കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ച് സ്വന്തം മാതാപിതാക്കളുടെ സ്ഥാനത്തു നിന്ന് ഷാജിയും ഭാര്യയും വിവാഹം നടത്തി കൊടുത്തു. മക്കൾ സ്നേഹിക്കുന്ന കാമുകിയെയും കാമുകനെയും കൊല്ലാൻ നടക്കുന്ന ഈ കാലത്തു മാതൃകയാവുകയാണ് ഈ അച്ഛനും അമ്മയും. സംഭവം അറിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ ഇവർക്ക് അഭിനന്ദന പ്രവാഹമാണ് . ഇവർക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകൾ കൂടിയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
