video
play-sharp-fill

നബിദിന വേദിയില്‍ നിന്ന് നാല് വയസ്സുകാരന്‍ പാടി, ‘പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം’: വൈറലായി വീഡിയോ; കുട്ടിയ്ക്ക് വിവരമുണ്ടെന്ന് സോഷ്യല്‍ മീഡിയ

നബിദിന വേദിയില്‍ നിന്ന് നാല് വയസ്സുകാരന്‍ പാടി, ‘പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം’: വൈറലായി വീഡിയോ; കുട്ടിയ്ക്ക് വിവരമുണ്ടെന്ന് സോഷ്യല്‍ മീഡിയ

Spread the love

സ്വന്തം ലേഖിക

മലപ്പുറം: അലന്‍ എന്ന നാല് വയസ്സുകാരൻ്റെ ഒരു ചെറിയ മറവിയാണ് ഇപ്പോള്‍ കേരളത്തിൻ്റെ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

നബിദിന വേദിയില്‍ നിന്ന് നാല് വയസ്സുകാരന്‍ അലന്‍ പാടിയ ‘പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം’ എന്ന പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ‘ഇസ്ലാം കാര്യം അഞ്ചാണ്’ എന്ന പാട്ടാണ് അലന്‍ പാടാന്‍ ഉദ്ദേശിച്ചത് എന്നാല്‍ വേദിയില്‍ കയറിയപ്പോള്‍ അത് മറന്നു പോപോയി. തുടർന്നാണ് ഈ പാട്ട് പാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നബിദിനത്തിൻ്റെ ഭാഗമായി നടത്താറുള്ള കുട്ടികളുടെ കലാ പരിപാടികള്‍ക്കിടയിലാണ് അലന്‍ വൈറല്‍ ഗാനം പാടിയത്. പള്ളി നടത്തുന്ന പരിപാടിയില്‍ നിന്നുകൊണ്ട് പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം എന്ന് പാടിയ അലനെ പ്രശംസിച്ചുകൊണ്ട് പലരും രംഗത്തു വന്നിട്ടുണ്ട്.

കുട്ടിയ്ക്ക് വിവരമുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ ഈ വൈറല്‍ വീഡിയോയ്ക്ക് നല്‍കുന്ന ക്യാപ്ഷന്‍. പരപ്പനങ്ങാടി സ്വദേശികളായ ഹിബ നിസാമുദ്ധീന്‍ ദമ്പതികളുടെ ഇളയ മകനാണ് അലന്‍. അലൻ്റെ സഹോദരന്‍ ആഹിലിനും ഈ പാട്ട് തന്നെയാണ് ഇഷ്ടം.

അനേകം പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ പങ്കുവച്ചുകൊണ്ട് രംഗത്തു വന്നിരിക്കുന്നത്.