സ്ഥലം വാങ്ങാൻ നായന്മാർ മാത്രം മുന്നോട്ട് വരിക, ഭാവിയിൽ മറിച്ചുവിൽക്കുകയാണെങ്കിൽ അതും നായർക്ക് മാത്രം : സമൂഹമാധ്യമങ്ങളിൽ വൈറലായി വിചിത്ര സ്ഥലക്കച്ചവട പരസ്യം
തേർഡ് ഐ ബ്യൂറോ
പാലക്കാട് : ജാതി നോക്കി വിവാഹം കഴിക്കുന്നത് കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് സ്ഥലം വാങ്ങാൻ നായർ സമുദായത്തിൽപ്പെട്ടവർ മാത്രം മുന്നോട്ട് വന്നാൽ മതിയെന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. എന്നാൽ സ്ഥലം വാങ്ങിക്കുന്നവർ ഭാവിയിൽ ആ സ്ഥലം മറിച്ചു വിൽക്കുകയാണെങ്കിൽ കൂടിയും അത് നായന്മാർക്ക് തന്നെയാകും എന്ന് ഉറപ്പ് ഉള്ളവർക്ക് മാത്രമേ വിൽപ്പന നടത്തുവെന്നും പരസ്യത്തിലുണ്ട്.
വേൾഡ് നായർ ഓർഗനൈസേഷൻ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലാണ് ഈ പരസ്യം പ്രത്യക്ഷപ്പെട്ടത്. നായന്മാർക്ക് മാത്രമേ ഭൂമി വിൽക്കു എന്ന കുറിപ്പിനൊപ്പം വെള്ളം, വെളിച്ചം, ആശുപത്രി, കെ.എസ്,ഇ.ബി, ട്രഷറി , പഞ്ചായത്ത് ഓഫീസ് തുടങ്ങിയ സൗകര്യങ്ങളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കുറിപ്പിന്റെ സ്‌ക്രീൻഷോട്ട് ഫെയ്‌സ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റിനൊപ്പം രസകരമായ കമന്റുകളും ഉണ്ട്. കമ്മ്യൂണിസ്റ്റ് ആയ നായന്മാരെയും കഴിവതും ഒഴിവാക്കിയാല ഉദ്ദേശിക്കുന്ന ഫലം ഇതിൽ ഉണ്ടാകു. അല്ലെങ്കിൽ സ്ഥലം വാങ്ങിയ ഉടനെ അവൻ ഈ സ്ഥലം മറിച്ചുവിൽക്കും എന്നും കമന്റ് ഉണ്ട്.
നായർ ആയോണ്ട് മാത്രം കാര്യമില്ലല്ലോ കാശും വേണ്ടേയെന്നും ഭൂമി ഹലാൽ ആണെങ്കിൽ ഞാനും ഇനി വെഞ്ചറിച്ചതാണെങ്കിൽ സുഹൃത്ത് റപ്പായി എടുക്കും എന്നുള്ള രസകരമായ കമന്റുുകൾ പോസ്റ്റിനെ ട്രോളി വരുന്നുണ്ട്.