യുദ്ധം പത്രത്തിലോ ടിവിയിലോ മാത്രം കണ്ടവര്‍ ആര്‍പ്പുവിളിക്കരുത്, ഉള്ളിൽ വെന്തുരുകിയാണ് കഴിയുന്നത്
സ്വന്തംലേഖകൻ
കോട്ടയം : അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്ന സാഹചര്യത്തില്‍ കാശ്മീരില്‍ നിന്ന് മലയാളി യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. യുദ്ധം മുന്നിൽ കണ്ട് ഭയന്നു നിൽക്കുന്ന ഒരു കൂട്ടം ജനതയുടെ ഒപ്പം ഞാനുമെന്ന തലക്കെട്ടോടെയാണ് പ്രണവ് ആദിത്യ എന്ന യുവാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഇന്ത്യന്‍ ബോര്‍ഡറിന് സമീപത്തെ മെന്റര്‍ എന്ന സ്ഥലത്താണ് പ്രണവ് താമസിക്കുന്നത്. ഇവിടെ എല്ലാവരും വളരെ ഭീതിയിലാണെന്നാണ് പ്രണവ് പറയുന്നത്. സോഷ്യല്‍ മീഡിയയുടെ മുന്നില്‍ ഇരിക്കുമ്പോള്‍ കാണുന്നതല്ല യഥാര്‍ത്ഥ അവസ്ഥ. ഇവിടെ നില്‍ക്കുമ്പോഴാണ് അതിന്റെ ഭീകരത മനസിലാകുന്നത്. അതിര്‍ത്തിയില്‍ നിന്ന് വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടെന്നും ആദ്യമായാണ് കാശ്മീരില്‍ എത്തിയിട്ട് ഇത്തരം ഒരു അവസ്ഥയെ നേരിടുന്നതെന്നും പ്രവീണ്‍ പറയുന്നു. ഇവിടെയുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പ്രവീണ്‍ ഫെയ്സ് ബുക്ക് ലൈവിലെത്തി അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ..
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുദ്ധം മുന്നിൽ കണ്ട് ഭയന്നു നിൽക്കുന്ന ഒരു കൂട്ടം ജനതയുടെ ഒപ്പം ഞാനും. ചാനലുകളിൽ വരുന്ന വാർത്തകളിലെ സ്കോർബോർഡ് നോക്കി കൈയ്യടിക്കാനും ജയ് വിളിക്കാനും ഒരുപാടു പേരുണ്ട്. പക്ഷേ ഒരു നിമിഷം ഇവിടെയുള്ള ജനങ്ങളെ കുറിച്ച് ഒന്നു ഓർക്കൂ,പട്ടാളക്കാരെ കുറിച്ച് ഓർക്കൂ. ഇന്ന് സ്കൂൾ വിട്ടു ഓഫീസ് വർക്ക് കഴിഞ്ഞ് റൂമിലേക്കു മടങ്ങുമ്പോൾ പട്ടാളക്കാരുടെ വാഹനങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. അതിൽ ഓരോരുത്തരുടെയും മുഖത്തെ നിസഹായതയും ഒപ്പം ചങ്കുറ്റവും എനിക്ക് നേരിൽ കാണാം.
ഇന്നലെ രാത്രിയിലും അതിർത്തിയിൽ നിന്നും വെടിയൊച്ചകൾ കേൾക്കാമായിരുന്നു. പുതപ്പിനുള്ളി ചുടു പറ്റി ഉറങ്ങാത കിടക്കുമ്പോൾ തൊട്ടപ്പുറത്ത് അതിർത്തിയിലേക്ക് പട്ടാള വണ്ടികൾ പോയി വന്നുകൊണ്ടിരുന്നു. ഷെല്ലിങ്ങ് നടക്കുമ്പോഴും ആളുകൾ അവരുടെ ജോലികളിൽ നിസഹായതയോടെ മുഴുകുന്നു. യുദ്ധം എന്നത് പത്രത്തിൽ വായിക്കുമ്പോഴോ ,ടിവിയിൽ വാർത്ത കേൾക്കുമ്പോഴോ മാത്രം അറിഞ്ഞിരുന്നവരോട് …ദയവു ചെയ്ത് ആർപ്പുവിളിക്കരുത്. ഉള്ളിൽ വെന്തുരുകിയാണ് ഇവിടെ ഓരോ ജനങ്ങളും പട്ടാളക്കാരും കഴിയുന്നത്.