
മനോരമ ബഹിഷ്കരിക്കാൻ ആഹ്വാനം: പൊലീസ് വാട്സപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന കുറിപ്പ് വൈറലാകുന്നു
സ്വന്തംലേഖകൻ
കോട്ടയം : പോലീസ് നെയിം ബോർഡ് മലയാളത്തിലാക്കുന്നതിനെ പരിഹസിച്ചു കാർട്ടൂൺ പ്രസിദ്ധിക്കരിച്ച മലയാള മനോരമ പത്രത്തിനെതിരെ പോലീസ് വാട്സപ്പ് ഗ്രൂപ്പുകളിൽ വ്യാപക പ്രതിഷേധം.
” പോലീസ് നെയിം ബോർഡ് ഇനി മലയാളത്തിൽ , റാസ്കലിന്റെ മലയാളം ” എന്താണ് എന്ന കാർട്ടൂൺ പരാമർശമാണ് പൊലീസുകാരെ ചൊടിപ്പിച്ചത്. ഇതിനെതിരെ മനോരമയെ രൂക്ഷമായി വിമർശിച്ചുള്ള കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
കുറിപ്പിന്റെ പൂർണ രൂപം..
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നത്തെ കാർട്ടൂൺ കൊണ്ട് മലയാള മനോരമ എന്താണ് ഉദ്ദേശിക്കുന്നത്. പോലീസുകാർ “റാസ്ക്കൽസ് ” ആണെന്നോ..? ബഹു.കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പോലീസുകാരുടെ കീശയ്ക്കു മുകളിൽ കുത്തുന്ന നെയിംബോർഡിൽ മലയാളത്തിൽ പേരെഴുതാനുള്ള നിർദ്ദേശത്തിനെതിെരെയാണ് വലിയ പാരമ്പര്യം അവകാശപ്പെടുന്ന പത്രമുത്തശ്ശിയുടെ ക്രൂര പരിഹാസവും അപമാനവും.. മനോരമയുടെ മനസ്സിലിരിപ്പ് വ്യക്തമാക്കുന്നതാണ് അവരുടെ മുഖപ്രസംഗവും, കാർട്ടൂൺ കോളം കുഞ്ചുക്കുറുപ്പും. ചുമട്ടു തൊഴിലാളികളെ വര കൊണ്ടും വാക്കുകൊണ്ടും ഈ പത്രം പണ്ടേ സാമൂഹ്യ വിരുദ്ധർ ആക്കിയിട്ടുണ്ട്.. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ഇപ്പോഴും മോശക്കാരായി ചിത്രീകരിക്കാറുമുണ്ട്. മനോരമയുടെ മുതലാളിമാർക്കും കൊച്ചമ്മമാർക്കും കീടങ്ങൾക്കും ഉള്ളതിനേക്കാൾ നല്ല പേരുകൾ കേരള പോലീസ് സേനയിലെ അഭ്യസ്തവിദ്യരായ ആളുകൾക്ക് ഉണ്ട്. അന്തസായി അഭിമാനത്തോടെ ജോലി ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷം പോലീസുംകാരും. മനോരമ കുടംബത്തിലെ ശീമപന്നികൾക്ക് ആ ജോലി കിട്ടണമെന്നില്ല.. അതിന് മനക്കരുത്തും, മെയ്ക്കരുത്തും മത്സര പരീക്ഷ ജയിക്കുകയും വേണം. നിങ്ങളുടെ പത്രമാപ്പീസും സ്വത്തും സംരക്ഷിക്കപ്പെടുന്നത് ഇവിടെ പോലീസ് ഉറങ്ങാതിരിക്കുന്നതുകൊണ്ടാണ് എന്ന് മറക്കരുത്. “റാസ്ക്കൽ ” എന്ന പേര് കൂടുതൽ ചേരുക ഭൂമി കൈയേറിയും, അടിമ പണിയെടുത്തും, വിഷം വിതരണം ചെയ്തു ജീവിക്കുന്ന മനോരമക്കാണ്.. പ്രതികരിക്കാൻ വിലക്കുകളുള്ളവരെ കുഞ്ചുക്കുറുപ്പെന്ന മുഖം മൂടിവെച്ച് ചീത്ത വിളിക്കുന്നത് മനോരമയ്ക്ക് അലങ്കാരമായിരിക്കും.. “മൃതു ഭാവെ.. ദൃഢ കൃത്യേ.. ” പോലീസ് അടിമുടി മാറിയിട്ടുണ്ട്.. ഇനിയും മാറേണ്ടതുണ്ട്.. മാറ്റമില്ലാത്തത് “മാറ്റം” എന്ന വാക്കിനു മാത്രമല്ല മനോരമയുടെ മനസ്സിനു കൂടിയാണ്…