അച്ഛന്റെ മർദ്ദനത്തിൽ നിന്നും അമ്മക്ക് അഭയം തേടി എട്ടു വയസുകാരൻ പോലീസ് സ്റ്റേഷനിൽ , കണ്ണ് നിറയ്ക്കും ആ ചിത്രം
സ്വന്തംലേഖകൻ
ഉത്തർപ്രദേശ് : അച്ഛൻ അമ്മയെ തല്ലിയതിൽ പരാതിയുമായി എട്ടു വയസുകാരൻ പോലീസ് സ്റ്റേഷനിൽ എത്തി. ഉത്തർപ്രദേശിലെ സന്ത് കബീർനഗറിലാണ് സംഭവം.മുഷ്താഖ് എന്ന എട്ടുവയസുകാരനാണ് അച്ഛന്റെ മർദനത്തിൽനിന്ന് അമ്മയെ രക്ഷിക്കണമെന്ന് ആവശ്യപ്പെടാനായി ഒന്നരകിലോമീറ്റർ ദൂരം ഓടി പോലീസ് സ്റ്റേഷനിലെത്തി സഹായം അഭ്യർഥിച്ചത്. കബീർനഗറിലെ വീട്ടിൽ അച്ഛൻ അമ്മയെ തല്ലുന്നതു കണ്ടു ഭയന്ന മുഷ്താഖ് കരഞ്ഞുകൊണ്ട് സ്റ്റേഷനിലേക്ക് ഓടുകയായിരുന്നു.
ഉടൻ തന്നെ വീട്ടിലെത്തിയ പോലീസ് കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. യുപി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ രാഹുൽ ശ്രീവാസ്തവയാണ് ട്വിറ്ററിൽ കുട്ടി പരാതിപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group