video
play-sharp-fill
നാല് ദിവസം മുമ്പ് ചുരിദാർ വിൽപ്പനയ്ക്കായി എത്തി വീട്ടമ്മയെ അന്യസംസ്ഥാനക്കാരൻ കടന്നു പിടിച്ചു, ഇന്നലെ രാത്രി വീണ്ടുമെത്തി കൊലപ്പെടുത്താൻ ശ്രമിച്ചു

നാല് ദിവസം മുമ്പ് ചുരിദാർ വിൽപ്പനയ്ക്കായി എത്തി വീട്ടമ്മയെ അന്യസംസ്ഥാനക്കാരൻ കടന്നു പിടിച്ചു, ഇന്നലെ രാത്രി വീണ്ടുമെത്തി കൊലപ്പെടുത്താൻ ശ്രമിച്ചു

 

സ്വന്തം ലേഖകൻ

കൊട്ടിയം: ചുരിദാർ വിൽപ്പനയുടെ മറവിൽ യുവതിയെ കടന്നുപിടിച്ച് അപമാനിച്ച അന്യസംസ്ഥാനക്കാരനായ യുവാവ് ഇന്നലെ രാത്രി വീണ്ടുമെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. കഴുത്തിന് മുറിവേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയത്തിൽ തെക്കേക്കാവ് സ്വദേശിയായ വീട്ടമ്മയാണ് വീണ്ടും ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രിയോടെ എത്തിയ പ്രതി മുറിക്കുള്ളിൽ കയറി കയറുകൊണ്ട് കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിക്കുകയായിരുന്നു. യുവതിയുടെ ശബ്ദവും പിടച്ചിലും കേട്ട് അടുത്ത മുറിയിൽ നിന്ന് ഭർത്താവ് എത്തിയപ്പോഴേക്കും കൊലയാളി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരവിപുരം പൊലീസും ഡോഗ് സ്‌ക്വാഡും പ്രതിക്കായി തെരച്ചിൽ ശക്തമാക്കി. പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് ദിവസം മുമ്പാണ് ഇതര സംസ്ഥാനക്കാരനായ യുവാവിനെതിരെ യുവതി ഇരവിപുരം പൊലീസിൽ പരാതി നൽകിയത്. പാന്റും കോട്ടും ധരിച്ച് വീടുകളിലെത്തിയാണ് ഇയാൾ ചുരിദാർ വിൽപ്പന നടത്തിയിരുന്നത്. ഒരാഴ്ച മുൻപ് യുവാവ് പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയപ്പോൾ ചുരിദാർ വേണ്ടെന്ന് പറഞ്ഞിരുന്നു. വീട്ടിൽ മറ്റാരും ഇല്ലെന്ന് മനസിലാക്കിയ ഇയാൾ നാല് ദിവസം മുൻപ് വീണ്ടും എത്തി. ചുരിദാർ വേണ്ടെന്ന് പറഞ്ഞ് വീട്ടിനുള്ളിലേയ്ക്ക് കയറിയ യുവതിയുടെ പിന്നാലെയെത്തി കടന്നുപിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. തുടർന്ന് ബാറ്റിന് അടിച്ചാണ് യുവാവിനെ ഓടിച്ചത്. തലയ്ക്ക് പരിക്കേറ്റതിന്റെ പ്രതികാരം വീട്ടാനായാണ് പ്രതി വീണ്ടും എത്തിയതെന്ന് പൊലീസ് പറയുന്നു. ഇരവിപുരം പൊലീസ് അന്വേഷണം ശക്തമാക്കി.കൊട്ടിയം: ചുരിദാർ വിൽപ്പനയുടെ മറവിൽ യുവതിയെ കടന്നുപിടിച്ച് അപമാനിച്ച അന്യസംസ്ഥാനക്കാരനായ യുവാവ് ഇന്നലെ രാത്രി വീണ്ടുമെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. കഴുത്തിന് മുറിവേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയത്തിൽ തെക്കേക്കാവ് സ്വദേശിയായ വീട്ടമ്മയാണ് വീണ്ടും ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രി 7.30 ഓടെ എത്തിയ പ്രതി മുറിക്കുള്ളിൽ കയറി കയറുകൊണ്ട് കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിക്കുകയായിരുന്നു. യുവതിയുടെ ശബ്ദവും പിടച്ചിലും കേട്ട് അടുത്ത മുറിയിൽ നിന്ന് ഭർത്താവ് എത്തിയപ്പോഴേക്കും കൊലയാളി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരവിപുരം പൊലീസും ഡോഗ് സ്‌ക്വാഡും പ്രതിക്കായി തെരച്ചിൽ ശക്തമാക്കി. പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

നാല് ദിവസം മുമ്ബാണ് ഇതര സംസ്ഥാനക്കാരനായ യുവാവിനെതിരെ യുവതി ഇരവിപുരം പൊലീസിൽ പരാതി നൽകിയത്. പാന്റും കോട്ടും ധരിച്ച് വീടുകളിലെത്തിയാണ് ഇയാൾ ചുരിദാർ വിൽപ്പന നടത്തിയിരുന്നത്. ഒരാഴ്ച മുൻപ് യുവാവ് പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയപ്പോൾ ചുരിദാർ വേണ്ടെന്ന് പറഞ്ഞിരുന്നു. വീട്ടിൽ മറ്റാരും ഇല്ലെന്ന് മനസിലാക്കിയ ഇയാൾ നാല് ദിവസം മുൻപ് വീണ്ടും എത്തി. ചുരിദാർ വേണ്ടെന്ന് പറഞ്ഞ് വീട്ടിനുള്ളിലേയ്ക്ക് കയറിയ യുവതിയുടെ പിന്നാലെയെത്തി കടന്നുപിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. തുടർന്ന് ബാറ്റിന് അടിച്ചാണ് യുവാവിനെ ഓടിച്ചത്. തലയ്ക്ക് പരിക്കേറ്റതിന്റെ പ്രതികാരം വീട്ടാനായാണ് പ്രതി വീണ്ടും എത്തിയതെന്ന് പൊലീസ് പറയുന്നു. ഇരവിപുരം പൊലീസ് അന്വേഷണം ശക്തമാക്കി.

Tags :