
ഭാര്യയെ തുറിച്ച് നോക്കിയെന്ന് പറഞ്ഞ് ബേക്കറിയിൽ വന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്; സ്ഥലത്തെത്തിയ പൊലീസും അതിർത്തി തർക്കം പറഞ്ഞ് തമ്മിലടിച്ചു
സ്വന്തം ലേഖകൻ
ബാലരാമപുരം: ഭാര്യയെ തുറിച്ച് നോക്കിയെന്നാരോപിച്ച് ബേക്കറിയില്‍ സാധനം വാങ്ങാനെത്തിയ യുവാക്കള്‍ക്ക് പൊതുജനമധ്യത്തില്‍ ഭർത്താവിൻ്റെ ക്രൂര മര്‍ദനം.
യുവാക്കളെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച ഭർത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ബാലരാമപുരം, നേമം പൊലീസിന്‍റെ അതിര്‍ത്തി തര്‍ക്കം കാരണം നാട്ടുകാര്‍ പിടികൂടി നല്‍കിയ പ്രതിയെ നേമം പൊലീസ് കേസെടുക്കാതെ വിട്ടയച്ചു.
അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.
പെരിങ്ങമലയിലെ ബേക്കറിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം.
വെങ്ങാനൂര്‍ മാറവത്തല ആരിഷ് ഭവനില്‍ അഖില്‍ വിജയ് (31), വെണ്ണിയൂര്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ കൃഷ്ണകുമാര്‍ (30) എന്നിവരെയാണ് മര്‍ദ്ദിച്ചവശരാക്കിയത്.
ഭാര്യയുമൊത്ത് ബേക്കറിയില്‍ ജ്യൂസ് കുടിക്കാനെത്തിയ യുവാവ് പ്രകോപനം കൂടാതെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ ആരോപിച്ചു. ഭാര്യയെ തുറിച്ച് നോക്കിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
അഖിലിന്‍റെ ചെവിയില്‍ ആറ് തുന്നലുണ്ട്. തലക്കും തോളിനും ദേഹത്തും പരിക്കുണ്ട്. കൃഷ്ണകുമാറിന്‍റെ രണ്ട് പല്ലുകള്‍ക്ക് പൊട്ടലുണ്ട്.
മര്‍ദ്ദനത്തില്‍ മൂക്കിന്റെ പാലത്തിനും എല്ലുകള്‍ക്കും ക്ഷതം സംഭവിച്ചു. സുഹൃത്തിന്റെ ജന്മദിനത്തിന് കേക്ക് വാങ്ങുന്നതിനായാണ് യുവാക്കള്‍ ബേക്കറിയിലെത്തിയത്.
ഇതിനിടെയാണ് ജ്യൂസ് കുടിക്കുന്നതിനായി ദമ്പതികള്‍ ബേക്കറിയിലെത്തിയത്.
എന്‍റെ ഭാര്യയെ നോക്കി മതിയായില്ലേടാ എന്ന് ചോദിച്ച് കൊണ്ടാണ് പ്രതി മർദ്ദനം തുടങ്ങിയത്.
മര്‍ദ്ദനത്തില്‍ റോഡില്‍ വീണ കൃഷ്ണകുമാര്‍ യുവതിയോട് ഞാന്‍ നിങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാക്കിയോ എന്ന് ചോദിച്ചെങ്കിലും ഇതൊന്നും ചെവിക്കൊള്ളതെ ഭർത്താവ് മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. എന്നാല്‍ ഭാര്യ ഭര്‍ത്താവിനോട് പോകാമെന്ന് പറഞ്ഞെങ്കിലും മര്‍ദനം തുടരുകയായിരുന്നു.
പിന്നാലെ എത്തിയ സുഹൃത്ത് അഖില്‍ വിജയ് കൃഷ്ണകുമാറിനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ അഖിലിനേയും യുവാവ് ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. നാട്ടുകാര്‍ വിലക്കിയെങ്കിലും അതൊന്നും വകവയ്ക്കാതെ യുവാവ് മര്‍ദ്ദനം തുടരുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ അക്രമിയെ പിടികൂടി നേമം പൊലീസ് കൈമാറിയെങ്കിലും സ്റ്റേഷന്‍ പരിധി ബാലരാമപുരമായതിനാല്‍ കേസ് എടുക്കാമെന്ന് പറഞ്ഞ് യുവാക്കളോട് ആശുപത്രിയില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് കൃഷ്ണകുമാറും, അഖിലും വിഴിഞ്ഞം ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും ചികിത്സ തേടി
എന്നാല്‍ നേമം പൊലീസ് കൃത്യമായ രേഖകള്‍ വാങ്ങാതെയാണ് യുവാവിനെയും ഭാര്യയെയും പറഞ്ഞയച്ചത്.
പരാതിക്കാര്‍ ഉറച്ച് നിന്നതോടെ ബാലരാമപുരം സ്റ്റേഷാനതിര്‍ത്തിയാണെന്ന തര്‍ക്കത്തില്‍ ബാലരാമപുരം പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസ് കേസ്സെടുത്തിട്ടുണ്ട്. സ്‌റ്റേഷന്‍ അതിര്‍ത്തിയെ കുറിച്ച് പൊലീസില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. കേസെടുത്ത ബാലരാമപുരം പൊലീസ് പ്രതിക്കായി കല്ലിയൂര്‍ പ്രദേശത്തുള്‍പ്പെടെ അന്വേഷണം നടത്തി വരുന്നു.