video
play-sharp-fill
ഉറങ്ങിക്കിടന്ന ഒരു വയസുകാരനെ തട്ടിക്കൊണ്ട് പോവാൻ ശ്രമം ; തടയാൻ ശ്രമിച്ച അമ്മയ്ക്ക് നേരെ മുളകുപൊടി വിതറിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു : സംഭവം തലസ്ഥാനത്ത്

ഉറങ്ങിക്കിടന്ന ഒരു വയസുകാരനെ തട്ടിക്കൊണ്ട് പോവാൻ ശ്രമം ; തടയാൻ ശ്രമിച്ച അമ്മയ്ക്ക് നേരെ മുളകുപൊടി വിതറിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു : സംഭവം തലസ്ഥാനത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തലസ്ഥാനത്ത് തമലത്ത് പട്ടാപ്പകൽ ഉറങ്ങി കിടക്കുകയായിരുന്ന ഒരു വയസുകാരനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമം വൈകിട്ട് നാല് മണിക്കാണ് സംഭവം. തടയാൻ ശ്രമിച്ച അമ്മയ്ക്ക് നേരെ മുളകുപൊടി പ്രയോഗിച്ച ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ദേവനന്ദയുടെ ദുരൂഹമരണത്തിന്റെ ഞെട്ടൽ മാറുന്നതിന് പിന്നാലെയാണ് തലസ്ഥാനത്ത് നിന്നും ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് ശ്രമം നടന്നത്.

അമ്മയും കുഞ്ഞും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് കുഞ്ഞിന് തട്ടിക്കൊണ്ട് പോവാൻ ശ്രമം ഉണ്ടായത്. കുളിമുറിയിൽ നിന്ന് ഇറങ്ങി വന്ന അമ്മ കണ്ടത് രണ്ട് പേര് ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നതാണ്. ഉടൻ തന്നെ കുട്ടിയെ അമ്മ പിടിച്ച് വലിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം കുട്ടിയെ പിടിച്ചിരുന്ന പ്രതി അമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും പിടി വിടാതായതോടെ മതിലിന്റെ മറുവശത്ത് ഉണ്ടായിരുന്ന മറ്റൊരു പ്രതി മുളകുപ്പൊടി എറിയുകയും ചെയ്‌തെന്ന് അമ്മ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ കരമന പൊലീസ് അന്വേഷണം ആരംഭിച്ചു.