ഇനിയും അവസാനിക്കാതെ സി.പി.എമ്മിന്റെ നരനായാട്ട്…! ബി.ജെ.പി സ്ഥാനാർത്ഥിയായ ദളിത് യുവതിയ്ക്കും കുടുംബത്തിനും നേരെ സിപിഎമ്മിന്റെ ആക്രമണം ; പരിക്കേറ്റവരിൽ ഗർഭിണിയായ യുവതിയും
സ്വന്തം ലേഖകൻ
കണ്ണൂർ : അവസാനിക്കാതെ സി.പി.എമ്മിന്റെ ക്രൂരത. കൊട്ടിയൂർ പാലുകാച്ചിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച യുവതിക്കും കുടുംബത്തിനും നേരെ സിപിഎം ആക്രമണം. പട്ടികജാതി കുടുംബത്തിന് നേരെയാണ് സി പി എം ആക്രമം അഴിച്ച് വിട്ടത്. അക്രമത്തിൽ ഗർഭിണിയായ യുവതി അടക്കമുള്ളവർക്ക് പരിക്കേറ്റു.
അനീഷിന്റെ കുടുംബമാണ് സിപിഎമ്മിന്റെ അക്രമങ്ങളിൽ പേടിച്ച് കഴിയുന്നത്. അനീഷിന്റെ സഹോദരി അശ്വതി ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം അനീഷിന്റെ ഗർഭിണിയായ ഭാര്യയെയും സഹോദരിയെയും വരെ സിപിഎമ്മുകാർ ആക്രമിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എട്ട് മാസം ഗർഭിണിയാണ് അനീഷിന്റെ ഭാര്യ ടീന. ആക്രമണത്തിൽ പരിക്കേറ്റ് ഒരാഴ്ചയോളം ടീന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അനീഷിനെ കൊന്ന് കളയുമെന്നാണ് സിപിഎമ്മിന്റെ ഭീഷണി ഉയർത്തിയിരിക്കുന്നത്.
ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതിന് ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചുകൊണ്ടാണ് സി പി എമ്മിന്റെ പ്രതികാരം. അക്രമണത്തിൽ അശ്വതിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
പാർട്ടിയുടെ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് കേന്ദ്ര പട്ടികജാതി കമ്മീഷനടക്കം കുടുംബം പരാതി നൽകിയിട്ടുണ്ട്.എന്നാൽ സംഭവത്തിൽ പൊലീസ് ആരേയും പിടികൂടിയിട്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.