അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ കോഴഞ്ചേരി പുല്ലാട് സ്വദേശി മലയാളി രഞ്ജിത ഗോപകുമാരൻ നായരും അകപ്പെട്ടതായി കുടുംബത്തിന് വിവരം ലഭിച്ചു.

Spread the love

തിരുവല്ല: അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായരും അകപ്പെട്ടതായി കുടുംബത്തിന് വിവരം ലഭിച്ചു.

ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടിൽ നിന്നും പോയത്.

ഇവർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിമാന അധികൃതർ തിരുവല്ലയിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത് എന്നാണ് പ്രാദേശിക പൊതുപ്രവർത്തകൻ സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഞ്ജിത ലണ്ടനിലാണ് ജോലി ചെയ്യുന്നത്.

നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് എത്തിയത്.

ജോലിയിൽ പ്രവേശിച്ച ശേഷം അവധിക്ക് അപേക്ഷ നൽകി ലണ്ടനിലെ ജോലി രാജിവെക്കാനായി പോയതായിരുന്നുവെന്ന് തിരുവല്ലയിലെ പൊതുപ്രവർത്തകൻ വ്യക്തമാക്കി.

അപകടത്തിൽപെട്ടു എന്ന വിവരമാണ് ലഭിച്ചത്.

അമ്മയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് വീട്ടിലുള്ളത്.

കോഴഞ്ചേരി പുല്ലാട് സ്വദേശിയാണ്.