video
play-sharp-fill

കോട്ടയം ഈസ്റ്റിലും വെസ്റ്റിലും ചിങ്ങവനത്തും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍; കൊലപാതകം മുതല്‍ കഞ്ചാവ് വില്‍പ്പനയുള്ള ഇടപാടുകളില്‍ സജീവ സാന്നിധ്യം; കുപ്രസിദ്ധ ഗുണ്ട വിനീതിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ ആക്കി പൊലീസ്

കോട്ടയം ഈസ്റ്റിലും വെസ്റ്റിലും ചിങ്ങവനത്തും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍; കൊലപാതകം മുതല്‍ കഞ്ചാവ് വില്‍പ്പനയുള്ള ഇടപാടുകളില്‍ സജീവ സാന്നിധ്യം; കുപ്രസിദ്ധ ഗുണ്ട വിനീതിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ ആക്കി പൊലീസ്

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകം,കവര്‍ച്ച,കൊട്ടേഷന്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അയ്മനം ജയന്തി ജംഗ്ഷനില്‍ മാങ്കീഴേപ്പടി വീട്ടില്‍ സഞ്ജയന്‍ മകന്‍ വിനീത് സഞ്ജയന്‍ (35) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഗാന്ധിനഗര്‍, ചിങ്ങവനം, ചങ്ങനാശ്ശേരി, പാലാ, വൈക്കം, തിരുവല്ല എന്നീ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകം,മോഷണം, വധശ്രമം, അടിപിടി, കഞ്ചാവ് വില്പന, സംഘം ചേര്‍ന്ന് ആക്രമിക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക, പിടിച്ചുപറിക്കുക, തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതിയെയും, കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസില്‍ കോട്ടയം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരവേയാണ് കാപ്പാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ ആക്കിയത്. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.