തന്റെ വിവാഹം മുടക്കുന്നുവെന്ന ധാരണയിൽ അയൽവാസികളായ അച്ഛനെയും മകളെയും കൊലപ്പെടുത്താൻ ശ്രമം;യുവാവിനെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു.
അയൽവാസികളായ അച്ചനെയും മകളെയും അക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം പന്ത്രണ്ടാംകുഴി ഭാഗത്ത് പുതുപറമ്പില്‍ വിട്ടിൽ ഉണ്ണിയെന്നു വിളിക്കുന്ന ശ്യാം പി. ശശിന്ദ്രൻ (34)എന്നയാളാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കല്ല്യണം മുടക്കുന്നത് അയൽവാസികളായ ഇവരാണെന്ന് ആരോപിച്ചാണ് പ്രതി അച്ചനെയും മകളെയും അക്രമിച്ചത്. രാവിലെ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് ഇറങ്ങിയ യുവതിയെ പന്ത്രണ്ടാംകുഴി ഭാഗത്തുവെച്ച് ശ്യാം അക്രമിക്കുകയായിരുന്നു, ഇതുകണ്ട് തടസ്സം പിടിക്കാനെത്തിയ യുവതിയുടെ പിതാവിനെയും ഇയാള്‍ ആക്രമിച്ചു. യുവാവിന്റെ മരക്കമ്പ്ക്കൊണ്ടുള്ള അക്രമണത്തിൽ പരിക്കുപറ്റിയ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വാകത്താനം എസ്.എച്ച്.ഓ റെനിഷ് റ്റി.എസ്, എസ്.ഐ തോമസ് ജോസഫ്, എ.എസ്.ഐ സുനിൽ കുമാർ കെ.എസ്, സി.പി.ഓ മാരായ ലാൽചന്ദ്രൻ, ഫ്രാൻസിസ്, അഭിലാഷ്, എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.