video
play-sharp-fill

തലൈവർക്കൊപ്പം ‘ജയിലറിൽ’ വിനായകനും

തലൈവർക്കൊപ്പം ‘ജയിലറിൽ’ വിനായകനും

Spread the love

നെൽസൺ സംവിധാനം ചെയ്യുന്ന രജനീകാന്തിന്‍റെ ‘ജയിലർ’ എന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ള വിനായകൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ജയിലറി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ട്രെൻഡിംഗാണ്. രജനീകാന്തിന്‍റെ സാൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പും ശ്രദ്ധ നേടിയിരുന്നു. രജനീകാന്തിന്‍റെ 169-ാമത്തെ ചിത്രമാണ് ‘ജയിലർ’. ഹൈദരാബാദിലെ ഫിലിം സിറ്റിയിൽ ഒരുക്കിയ കൂറ്റൻ സെറ്റിലാണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിക്കുകയെന്നാണ് റിപ്പോർട്ടുകൾ .