play-sharp-fill
‘ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും’; വിവാദമായി വിനായകൻ്റെ ഫേസ്ബുക്ക് പോസ്റ്റ്; ചർച്ചയാകുന്നത് മരക്കാറിൻ്റെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കെ

‘ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും’; വിവാദമായി വിനായകൻ്റെ ഫേസ്ബുക്ക് പോസ്റ്റ്; ചർച്ചയാകുന്നത് മരക്കാറിൻ്റെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കെ

സ്വന്തം ലേഖിക

കൊച്ചി: നടന്‍ വിനായകൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.

മോഹല്‍ലാല്‍ നായകനായ ‘മരക്കാര്‍: അറബിക്കടലിൻ്റെ സിംഹം’ എന്ന ചിത്രത്തിൻ്റെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് വിനായകൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
ചർച്ചയാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലെങ്കിലും കേരളത്തില്‍ സിനിമയുണ്ടാകുമെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. വിനായകൻ്റെ പ്രതികരണം ആരെ ഉദ്ദേശിച്ചാണ് എന്നതുമായി ബന്ധപ്പെട്ട കമൻ്റുകളാണ് പോസ്റ്റിന് താഴെ ഭൂരിഭാ​ഗം പേരും രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത മരക്കാറിൻ്റെ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറച്ച്‌ ദിവസമായി മലയാള സിനിമാ മേഖലയില്‍ സജീവമാണ്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ പുതിയ റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ലെറ്റ്സ് ഒ.ടി.ടി ഗ്ലോബല്‍ എന്ന മാദ്ധ്യമം മരക്കാര്‍ ഒ.ടി.ടി റിലീസ് ഉറപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്‍തു. ചിത്രം ആമസോണ്‍ പ്രൈമിലൂടെയാവും റിലീസ് ചെയ്യുകയെന്നും കരാര്‍ ഒപ്പിട്ടുവെന്നും അവര്‍ ട്വീറ്റ് ചെയ്തു.

ഫിലിം ചേംബറിൻ്റെ മദ്ധ്യസ്ഥതയില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആൻ്റണി പെരുമ്പാവൂരും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇരു കക്ഷികളുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തി സമവായത്തിലെത്താന്‍ ഫിലിം ചേംബര്‍ ശ്രമിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.