video
play-sharp-fill

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിളക്കിത്തല നായർ സമാജം മാർച്ച് 11ന് ചൊവ്വാഴ്‌ച സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തും: ഒരു ശതമാനം പ്രത്യേക സംവരണം ഉദ്യോഗ നിയമനങ്ങളിൽ അനുവദിക്കുക. ജാതി സെൻസസ് നടപ്പിലാക്കുക. വിളക്കിത്തല നായർ സമുദായത്തെ ഒഇസിയിൽ ഉൾപ്പെടുത്തുക താങ്ങിയവ പ്രധാന ആവശ്യം.

Spread the love

കോട്ടയം: വിളക്കിത്തല നായർ സമാജം സംസ്ഥാന കമ്മിറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 2025 മാർച്ച് 11 ന് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തുമെന്ന് സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

വിളക്കിത്തലനായർ സമുദായത്തിന് ഒരു ശതമാനം പ്രത്യേക സംവരണം ഉദ്യോഗ നിയമനങ്ങളിൽ അനുവദിക്കുക. ജാതി സെൻസസ് നടപ്പിലാക്കുക. വിളക്കിത്തല നായർ

സമുദായത്തെ ഒഇസിയിൽ ഉൾപ്പെടുത്തുക, സമാജത്തിനു എയ്‌ഡഡ് കോളേജ് അനുവദിക്കുക, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംവരണം നൽകുക തുടങ്ങിയവയാണ് പ്രധാനപ്പെട്ട ആവശ്യങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാളയം രക്തസാക്ഷി മണ്ഡപത്തിൻ്റെ സമീപത്തു നിന്നും രാവിലെ 11 മണിക്ക് മാർച്ച് ആരംഭിക്കും. തുടർന്ന് സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന ധർണ്ണ മുൻമന്ത്രി. മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

മാണി സി. കാപ്പൻ എംഎൽഎ, ജോബ് മൈക്കിൾ എംഎൽഎ എന്നിവർ അഭിവാദ്യം ചെയ്യും. അടിയന്തര ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക കേരള മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിയ്ക്കും മുൻപാകെ സമർപ്പിക്കും

പത്രസമ്മേളനത്തിൽ സമാജം രക്ഷാധികാരി ശ്രീ കെ. എസ്.രമേഷ് ബാബു, സംസ്ഥാന പ്രസിഡന്റ്റ് അഡ്വക്കേറ്റ് കെ. ആർ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി ഇൻ-ചാർജ് എസ് മോഹനൻ, ട്രഷറർ കെ. കെ. അനിൽകുമാർ, സെക്രട്ടറി സാവിത്രി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.