ട്വിറ്ററിൽ അക്കൗണ്ട് തുറന്ന് വിക്രം ; ആരാധകർ ആവേശത്തിൽ 

Spread the love

ദക്ഷിണേന്ത്യയിലെ ഏറ്റവും ആരാധകരുള്ള നടൻമാരിൽ ഒരാളായ വിക്രം ഒടുവിൽ ട്വിറ്ററിൽ അക്കൗണ്ട് തുറന്നു. ഒരു വീഡിയോ സഹിതമാണ് താരം തന്‍റെ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചത്. എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിക്രം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

10 വർഷം വൈകിയാണ് താൻ ട്വിറ്ററിൽ എത്തിയതെന്നും ഇടയ്ക്കിടെ വരാമെന്നും പറയുന്നത് വീഡിയോയിൽ കാണാം. എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറയുന്നതായിരുന്നു വീഡിയോ. 

വിക്രമിന്‍റെ വരാനിരിക്കുന്ന ചിത്രമാണ് ‘കോബ്ര’. ആർ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിധി ഷെട്ടിയാണ് നായിക. ചിത്രം ഓഗസ്റ്റ് 31ന് റിലീസ് ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group