video
play-sharp-fill
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി? ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി? ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

സ്വന്തം ലേഖിക

ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ.

വിക്രമിന്റെ അവശിഷ്ടങ്ങളും ക്രാഷ് ചെയ്ത സ്ഥലവും
ലൂണാര്‍ റിക്കണിസന്‍സ് ഓര്‍ബിറ്റര്‍ എന്ന നാസയുടെ ചാന്ദ്ര ഉപഗ്രഹമാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

21 കഷ്ണങ്ങളായി ചിന്നിചിതറിയ നിലയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ക്രാഷ് ലാന്‍ഡിംഗില്‍ ലാന്‍ഡര്‍ പൂര്‍ണ്ണമായി നശിച്ചു.

സെപ്റ്റംബര്‍ 17ന് ലൂണാര്‍ റെക്കോണിസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നാസ തങ്ങളുടെ വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക്് ലഭ്യമാക്കിയിരുന്നു, ഈ ചിത്രത്തില്‍ നിന്നാണ് ചെന്നൈ സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ വിക്രമിനെ തിരിച്ചറിഞ്ഞത്. വിവരങ്ങള്‍ ഷണ്‍മുഖ നാസയ്ക്ക് കൈമാറിയെങ്കിലും കൂടുതല്‍ വ്യക്തത ആവശ്യമായതിനാല്‍ നാസ വിവരം പുറത്ത് വിട്ടിരുന്നില്ല.

നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയ ഷണ്‍മുഖ സുബ്രഹ്മണ്യനെ അഭിനന്ദിച്ച് നാസ ഇ മെയില്‍ അയച്ചു. മെക്കാനിക്കല്‍ എഞ്ചിനിയറും ബ്ലോഗറുമാണ് ചെന്നൈ സ്വദേശിയായ ഷണ്‍മുഖ.