വികസിത് ഭാരത് സങ്കൽപ് യാത്രയ്ക്ക് പള്ളിക്കത്തോട്ടിൽ സമാപനം ; കേന്ദ്ര ഗവൺമെൻ്റിൻ്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിൻ്റെ എല്ലാ തട്ടിലും എത്തിക്കുക ലക്ഷ്യം

Spread the love

പള്ളിക്കത്തോട്: കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന വികസിത് ഭാരത് സങ്കൽപ യാത്രായുടെ (റൂറൽ)കോട്ടയം ജില്ലയിലെ യാത്രക്ക് പള്ളികത്തോട് പഞ്ചായത്തിൽ പരിസമാപ്തി ആയി.കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുകയാണ് യാത്രയുടെ ഉദ്ദേശം.

video
play-sharp-fill

 

പള്ളികത്തോടിൽ നടന്ന പരിപാടിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ മാനേജർ ജേക്കബ് ഇ ജോസഫ് ഉത്ഘാടനം ചെയ്തു. നിരവധി ആളുകൾക്ക് കേന്ദ്ര പദ്ധതികളിൽ അംഗമാകുവാൻ ഈ യാത്രയിൽ സാധിച്ചു.20 ഓളം പുതിയ സൗജന്യ ഗ്യാസ് കണക്ഷനുകളും സുകന്യ സമൃദ്ധി യോജന, മുദ്ര യോജന, അടൽ പെൻഷൻ യോജന, സുരക്ഷ ഭീമ യോജന തുടങ്ങിയ പദ്ധതികളിൽ ആളുകൾ പങ്കാളികളായി.

 

 

പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീമതി മഞ്ജു ബിജു അധ്യക്ഷആയ യോഗത്തിൽ AGM NABARD ശ്രീ.റെജി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പള്ളിക്കത്തോട് ബ്രാഞ്ച് മാനേജർ ശ്രീ.റൺസി ജേക്കബ് വികസിത് ഭാരത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

ശ്രി സനു ശങ്കർ, മെമ്പർ മാരായ ശ്രീ.കെ എൻ വിജയൻ, ശ്രീ.ബാബു വീട്ടിക്കൽ,ശ്രീമതി ആശ ഗിരീഷ്, കുടുബശ്രീ CDS ചെയർപേഴ്സൺ ശ്രീമതി അനിത വിനോദ്, വില്ലേജ് ഓഫീസർ തുടങ്ങിയവർ സംസാരിച്ചു.

ഫാക്ട് പ്രതിനിധി അലീന ചാക്കോ, KVK ഡയറക്ടർ Dr.ജയലക്ഷ്മി ,സാമ്പത്തിക സാക്ഷരതയെ കുറിച്ച് FLC മെമ്പർ തുടങ്ങിയവർ ക്ലാസുകൾ എടുത്തു.വിവിധ രാഷ്ട്രീയ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.