play-sharp-fill
മെഡിക്കൽ കോളജുകളിൽ അധ്യാപകരുടെ ഹാജർ കുറഞ്ഞു ; കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെ കേരളത്തിലെ 12 കോളേജുകൾക്ക് എൻ.എം.സി നോട്ടീസ്

മെഡിക്കൽ കോളജുകളിൽ അധ്യാപകരുടെ ഹാജർ കുറഞ്ഞു ; കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെ കേരളത്തിലെ 12 കോളേജുകൾക്ക് എൻ.എം.സി നോട്ടീസ്

 

ന്യൂഡൽഹി : അധ്യാപകരുടെ ഹാജർ കുറഞ്ഞതിനു രാജ്യത്തെ പകുതിയിലേറെ മെഡിക്കൽ കോളജുകൾക്കും ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) നോട്ടിസ്. ഇതിൽ കേരളത്തിലെ 12 മെഡിക്കൽ കോളജുകളും ഉൾപ്പെടുന്നു. 3 മാസത്തെ ഹാജർ 75 ..ശതമാനത്തിനു താഴെയായതിന്റെ പേരിലാണ് നോട്ടിസ്. കോളജുകളിലെ അധ്യാപകരുടെ എണ്ണം സംബന്ധിച്ച തൽസ്ഥിതി വിവരം ലഭ്യമാക്കാൻ സർവകലാശാലകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

കേരളത്തിൽ കോട്ടയം മഞ്ചേരി, ഇടുക്കി ഗവ. മെഡിക്കൽ കോളജുകൾക്കും പെരിന്തൽമണ്ണ എംഇഎസ്, അടൂർ മൗണ്ട് സിയോൻ,കാരക്കോണം സോമർവിൽ, തിരുവനന്തപുരം എസ്‌യുടി, തൃശൂർ ജൂബിലി, കൊല്ലം ട്രാവൻകൂർ, തിരുവല്ല ബിലീവേഴ്സ് ചർച്ച.പാലക്കാട് വാണിയംകുളം പി.കെ.ദാസ്, തൊടുപുഴ അൽ അസ്ഹർ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കുമാണ് നോട്ടിസ് ലഭിച്ചത്.ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകൾ 10% കവിയരുതെന്നാണ് എൻഎംസി വ്യവസ്ഥ.

 

 

 

ഇതിലേറെ ഒഴിവുണ്ടെങ്കിൽ നികത്താൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വരുന്ന അധ്യയന വർഷം (2024–25) പ്രവേശനം അനുവദിക്കില്ലെന്നും മുന്നറിയിപ്പും നൽകി.വേഗം നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വരുന്ന അധ്യയന വർഷം (2024–25) പ്രവേശനം അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.കേരളത്തിൽ 3 സർക്കാർ മെഡിക്കൽ കോളജുകളിലും അധ്യാപക ഹാജർ കുറവാണ്. യുപി, മധ്യപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് .എന്നീ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം മെഡിക്കൽ കോളജുകൾക്കും നോട്ടിസ് അയച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

യുപിയിൽ ആകെയുള്ള 68 മെഡിക്കൽ കോളജുകളിൽ 56 എണ്ണവും ഇതിൽപെടുന്നു. പല മെഡിക്കൽ കോളജുകളിലും ഭൂരിഭാഗം അധ്യാപകർക്കും ഹാജരില്ല.മധ്യപ്രദേശിൽ 20 മെഡിക്കൽ കോളജുകൾക്കാണു നോട്ടിസ്. ജാർഖണ്ഡിൽ ആകെയുള്ള 9 മെഡിക്കൽ കോളജിൽ 6 എണ്ണത്തിനും പഞ്ചാബിൽ പന്ത്രണ്ടിൽ എട്ടെണ്ണത്തിനും നോട്ടിസുണ്ട്. കുറച്ചു മെഡിക്കൽ കോളജുകളുള്ള സംസ്ഥാനങ്ങളിലാണ് ഹാജർ കുറവ് കൂടുതൽ.