
കുമരകം: പിണറായി സർക്കാരിന്റ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ എന്ന പേരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടത്തുന്ന വികസന സദസ്സ് സംഘടിപ്പിക്കുവാൻ പൊതു പണം വിനിയോഗിക്കുന്നതിനായുള്ള കമ്മറ്റി തീരുമാനത്തിനെതിരെ ബിജെപി പഞ്ചായത്തംഗങ്ങൾ രംഗത്ത്.
കുമരകം ഗ്രാമ പഞ്ചായത്തിലെ സിപിഎം ഭരണകക്ഷിയാണ് ഇന്നലെ നടന്ന പൊതുകമ്മറ്റിയുടെ അജണ്ടയിൽ വികസന സദസ്സ് നടത്തുന്നത്തിനുള്ള തീരുമാനം അറിയിച്ചത്. ഈ തീരുമാനത്തിനെതിരെയാണ് മുഖ്യ പ്രതിപക്ഷവും ബിജെപി പഞ്ചായത്തംഗങ്ങളുമായ വി.എൻ ജയകുമാർ, പി.കെ സേതു, ശ്രീജാ സുരേഷ്, ഷീമാ രാജേഷ് എന്നിവർ വിയോജിപ്പ് രേഖപ്പെടുത്തി പ്രതിഷേധിച്ചത്.
സംസ്ഥാന സർക്കാരിന്റ ഇതുവരെയുള്ള വികസന നേട്ടങ്ങൾ എന്ന പേരിൽ ഗ്രാമങ്ങൾ തോറും ജനങ്ങളിൽ എത്തിക്കുവാനുള്ള വികസന സദസ്സ് എന്ന പരിപാടിക്ക് സംസ്ഥാനതലത്തിൽ തുടക്കം കുറിച്ചതിനിടയിലാണ് കുമരകത്തെ സിപിഎം ഭരണകക്ഷി, പഞ്ചായത്ത് കമ്മറ്റിയിൽ ഈ അജണ്ട ഉൾക്കൊള്ളിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വികസനവും നടത്താതെ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്ന ഇടതുപക്ഷ സർക്കാരിന് വീണ്ടും ധൂർത്തിനാണ് വികസന സദസ്സെന്ന പേരിലുള്ള രാഷ്ട്രീയ തട്ടിപ്പെന്നും, നേട്ടങ്ങളല്ല കോട്ടങ്ങൾ തുറന്ന് കാട്ടാനുള്ള ജനകീയ വിചാരണയാണ് വേണ്ടതെന്നും ബി.ജെ.പി പഞ്ചായത്തംഗങ്ങൾ കുറ്റപ്പെടുത്തി.