video
play-sharp-fill

വിജയപുരം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ  വിദ്യാഭ്യാസ അവാർഡ് ദാനവും ബോധവത്കരണ ക്ലാസും ജൂലൈ 30ന്

വിജയപുരം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും ബോധവത്കരണ ക്ലാസും ജൂലൈ 30ന്

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: വിജയപുരം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും ബോധവത്കരണ ക്ലാസും നടത്തുന്നു. 2023 ജൂലൈ 30 ഞായറാഴ്ച ഉച്ചയ്ക്ക് 2.മണിക്ക് എൻ.എസ്.എസ് കരയോഗം ഹാളിൽ വച്ച് ബഹു. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

വിദ്യാഭ്യാസ അവാർഡ് ദാനവും ബോധവത്കരണ ക്ലാസും ലക്കി കൂപ്പൺ നറുക്കെടുപ്പ് & സമ്മാനദാനവും നടക്കും. “ലഹരിയുടെ സ്വാധീനം കുടുംബങ്ങളിലും കുട്ടികളിലും” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് കോട്ടയം ഈസ്റ്റ് പോലീസ് എസ് ഐ ജനമൈത്രി സി.ആർ.ഒ സദക്കത്തുളള എൻ. എ നൽകുന്നതാണ്. പ്രസ്തുത യോഗത്തിൽ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടൂ , പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സമ്മർദ്ദരായ കുട്ടികൾക്ക് മൊമെന്റോയും മികച്ച കലാകാരന്മാർ സൈനികർ മുതിർന്ന കോൺഗ്രസ് പ്രവർത്തകർ എന്നിവരെ ആദരിക്കുകയും ചെയ്യുന്നു.

വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് . വി. റ്റി. സോമൻകുട്ടി , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് . മിഥുൻ ജി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം . നിബു ജോൺ, വാർഡ് മെമ്പർ , ഷൈനി വർക്കി വേലങ്ങാടൻ, വാർഡ് പ്രസിഡന്റ് കെ. എൻ അശോക് കുമാർ, ബൂത്ത് പ്രസിഡന്റുമാരായ കെ. ജി മോഹനൻ, . ജിജോ, സെക്രട്ടറി . പി. ജി. വിജയകുമാർ എന്നിവർ ആശംസയും പറയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group