കൊറോണയിൽ ജനകീയ നടപടികളുമായി സംസ്ഥാന സർക്കാർ: വീടുകളിൽ 15 കിലോ അരിയും സാധനങ്ങളും റേഷൻ കടകൾ വഴി എത്തിക്കും; മദ്യം ഓൺലൈനായി എത്തിക്കും
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ 21 വീടിനുള്ളിലിരിക്കേണ്ടി വരുന്നവർക്ക് ആശ്വാസ നടപടികളുമായി സംസ്ഥാന സർക്കാർ. 15 കിലോ അരിയും പലചരക്ക് സാധനങ്ങളും അടങ്ങിയ കിറ്റ് വീടുകളിൽ എത്തിച്ചു നൽകാനാണ് ഇപ്പോൾ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ബിപിഎൽ വിഭാഗങ്ങൾക്കാണ് ആദ്യഘട്ടത്തിൽ അരിയും സാധനങ്ങളും നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനം നേരിടുന്ന അതീവ പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ അതീവ ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നതിനുള്ള പ്രഖ്യാപനം ഇപ്പോൾ നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ അൻപത് ശതമാനത്തിനു മുകളിലുള്ള ആളുകളും അന്നന്നത്തെ അത്താഴത്തിനു വേണ്ടി ജോലി ചെയ്ത പണം കണ്ടെത്തുന്നവരാണ്. ഇവരോടാണ് കൊറോണക്കാലത്ത് വീടിനുള്ളിൽ അടച്ചിരിക്കാൻ സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇവർക്ക് ആശ്വാസം നൽകുന്ന നടപടികളുമായി സംസ്ഥാന സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനഞ്ചു കിലോ അരിയും, പലചരക്ക് സാധനങ്ങളും അടങ്ങിയ കിറ്റാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഇത് ബിപിഎൽ വിഭാഗങ്ങൾക്കു മാത്രമാവും വിതരണം ചെയ്യുക. എന്നാൽ, രണ്ടാം ഘട്ടത്തിൽ ആവശ്യമെങ്കിൽ കൂടുതൽ വിഭാഗങ്ങൾക്കും ഇവ വിതരണം ചെയ്യുന്നതിനു സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. 21 ദിവസവും കേരളത്തിൽ പട്ടിണിയില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള കരുലായാണ് സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം.
ഇതിനിടെ, ബാറുകളും ബിവറേജസ് ഷോപ്പുകളും സമ്പൂർണമായും അടച്ചിടുന്നതിനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വ്യാജ മദ്യം ഒഴുകുന്നത് ഒഴിവാക്കാൻ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടാതെ അത്യാവശ്യക്കാർക്ക് മദ്യം ഓൺലൈനായി എത്തിച്ചു നൽകാനുള്ള ക്രമീകരണവും സംസ്ഥാന സർക്കാരും ബിവറേജസ് കോർപ്പറേഷനും എടുക്കും.
ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകൾ അടച്ചിടാൻ എല്ലാ ഷോപ്പുകളുടെയും മാനേജർമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ബാറുകൾക്കും ഷാപ്പുകൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.