മേയാൻ വിട്ട പശുവിനെ കൊണ്ടുവരാൻ പോയ അൻപതുകാരി തിരികെ വന്നില്ല, അന്വേഷണത്തിൽ മൊട്ടക്കുന്നിൽ നിന്നും കണ്ടെത്തിയത് വീട്ടമ്മയുടെ മൃതദേഹം: പീഡനശ്രമത്തെ എതിർത്ത വീട്ടമ്മയുടെ തലയോട്ടിയിൽ കത്തി ഉപയോഗിച്ച് വെട്ടിയെന്ന് പ്രാഥമിക നിഗമനം ; യുവാവ് പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
വണ്ടിപ്പെരിയാർ: വീടിനു സമീപം മേയാൻ വിട്ട പശുവിനെ കൊണ്ടുവരാൻ പോയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും പീഡന ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നും സൂചന. യുവാവിന്റെ പീഡന ശ്രമത്തെ എതിർത്ത് വീട്ടമ്മയുടെ തലയോട്ടിയിൽ കത്തി ഉപയോഗിച്ച് വെട്ടിയെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡൈമുക്ക് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മ (50) ആണ് പീഡന ശ്രമത്തിനിടയിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡൈമുക്ക് ബംഗ്ലാവ് മുക്ക് സ്വദേശി രതീഷാണ് കസ്റ്റഡിയിലുള്ളത്.
പീഡനശ്രമത്തിനിടെയാണ് വീട്ടമ്മ കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പീഡന ശ്രമത്തെ എതിർത്തപ്പോൾ കത്തി ഉപയോഗിച്ച് തലയോട്ടിയിൽ വെട്ടുകയായിരുന്നു. തുടർന്ന് രക്തം വാർന്നാണ് വീട്ടമ്മ മരിച്ചത് എന്നാണു പ്രാഥമിക വിവരം. അതേസമയം ഇതുസംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷമേ ലഭ്യമാകൂ എന്നും പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ മൊബൈൽ ഫോണുകളിലൊന്ന് സമീപത്ത് നിന്നു കണ്ടുകിട്ടിയിരുന്നു. രണ്ട് ഫോണുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ഇതിലൊന്നാണ് ഇവിടെ നിന്നും കണ്ടെത്തിയത്. കൂടാതെ യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറ പുരണ്ട ഷർട്ടും ലഭിച്ചു. ഞായറാഴ്ച രാത്രി ഡൈമുക്ക് മൈതാനത്താണ് വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വീടിന് സമീപത്തെ മേയാൻ വിട്ട പശുവിനെ കൊണ്ടുവരാൻ വീട്ടിൽ നിന്നു തേയിലത്തോട്ടത്തിലേക്കു പോയതായിരുന്നു വിജയമ്മ. എന്നാൽ വൈകുന്നേരം ആറോടെ മൊട്ടക്കുന്നിന് സമീപം കരച്ചിൽ കേട്ട സമീപവാസി ഒച്ച വച്ചു. പിന്നാലെ ഒരാൾ കാട്ടിൽ നിന്നു ഇറങ്ങി ഓടുന്നതായും കണ്ടു. നാട്ടുകാർ കാട്ടിൽ കയറി തിരച്ചിൽ നടത്തിയപ്പോഴാണ് വിജയമ്മയുടെ മൃതദേഹം കണ്ടത്.
പൊലീസ് കസ്റ്റഡിയിലുള്ള യുവാവ്, വൻ മരങ്ങളിൽ കൂട് കൂട്ടുന്ന പക്ഷികളെ പിടിക്കുന്ന സംഘത്തിലെ അംഗമാണ്. ഞായറാഴ്ച രാത്രി, വീട്ടമ്മയെ പുലി പിടിച്ചുവെന്ന് അറിയിച്ച് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഫോൺ സന്ദേശം എത്തിയിരുന്നു. ഇതോടൊപ്പം ഈ ഫോൺകോളിനെ സംബന്ധിച്ചും അന്വേഷണം നടന്നു വരികയാണ്.
ഡൈമുക്ക് ഗ്രൗണ്ടിനു സമീപം കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. തേയില തോട്ടത്തിലൂടെ സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കൾ ഓടി മറയുന്നത് കണ്ട പ്രദേശവാസി നടത്തിയ പരിശോധനയിലാണ് മൃതദേഹം ആദ്യം കണ്ടത്. സമീപത്തെ ഇരുപത് മീറ്റർ അകലെയുള്ള കാറ്റാടി മരത്തിന്റെ സമീപത്തു നിന്ന് മൃതദേഹം വലിച്ചപാടുകളുണ്ട്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.
വിജയമ്മയെ കൊലപ്പെടുത്തിയതാണെന്നും, തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും കട്ടപ്പന ഡിവൈ.എസ്പി.എൻ.സി. രാജ്‌മോഹൻ പറഞ്ഞു. ഏഴു പേരെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.